‘ന​ഷാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ’: ല​ഹ​രി​ക്കെ​തി​രേ മൊ​ബൈ​ൽ ആ​പ്

ന്യൂ​ഡ​ൽ​ഹി: ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച “ന​ഷാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ’ (എ​ൻ​എം​ബി​എ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ. “എ​ൻ​എം​ബി​എ 2.0’ എ​ന്ന പേ​രി​ൽ സാ​മൂ​ഹ്യ​നീ​തി​ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പു​തി​യ രൂ​പം വൈ​കാ​തെ പു​റ​ത്തി​റ​ക്കും. മു​ൻ​പ് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്ന അ​പ്ലി​ക്കേ​ഷ​ൻ പൊ​തു​ജ​ങ്ങ​ൾ​ക്ക്കൂ​ടി ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.

പൗ​ര​ന്മാ​ർ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കാ​നും, ബോ​ധ​വ​ത്ക​ര​ണ സാ​മ​ഗ്രി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും ല​ഹ​രി​വി​മോ​ച​ന കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​ക്സ​സ് ചെ​യ്യാ​നും പു​തി​യ ആ​പ്പി​ലൂ​ടെ സാ​ധി​ക്കും.

Related posts

Leave a Comment