ഇസ്ലാമാബാദ്: ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഔദ്യോഗിക സന്ദർശനത്തിനായി വീണ്ടും പാകിസ്താനിലെത്തുന്നു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ചയുടെ പ്രധാന അജണ്ടയാകും.
ഗാസയിലെയും ലെബനനിലെയും സംഘർഷങ്ങൾ ഉൾപ്പെടെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ചയാകും. ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും ഇറാന് ലക്ഷ്യമിടുന്നു.
