ദേ​ശീ​യ​പാ​ത യാ​ത്ര​ക്കാ​ർ​ക്ക് വ​ൻ ആ​ശ്വാ​സം; രാ​ജ്മാ​ർ​ഗ് യാ​ത്ര ആ​പ്പി​ൽ ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സും മാ​ർ​ഗ​മി​ത്ര സേ​വ​ന​വും

പ​ര​വൂ​ർ: ദേ​ശീ​യ​പാ​ത​ക​ളി​ലെ യാ​ത്ര​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ടോ​ൾ പ്ലാ​സ​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​പ്രി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ രാ​ജ്മാ​ർ​ഗ് യാ​ത്ര​യി​ൽ ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സ്, മാ​ർ​ഗമി​ത്ര സ​ഹാ​യ കേ​ന്ദ്രം എ​ന്നീ ര​ണ്ട് പു​തി​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. ടോ​ൾ പ്ലാ​സ​ക​ളി​ൽ നേ​രി​ട്ടെ​ത്തി നി​ര നീ​ളു​ന്ന ലൈ​നു​ക​ളി​ൽ നി​ൽ​ക്കാ​തെ ത​ന്നെ യാ​ത്രാ പാ​സു​ക​ൾ വാ​ങ്ങാ​നും ത​ട​സ​മി​ല്ലാ​ത്ത യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നും ഈ ​സാ​ങ്കേ​തി​ക മു​ന്നേ​റ്റം സ​ഹാ​യി​ക്കും.

സ്ഥി​ര​മാ​യി ദേ​ശീ​യ​പാ​ത വ​ഴി സ​ഞ്ച​രി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കും ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സ്. നി​ർ​ദി​ഷ്ട ടോ​ൾ പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​ണ് ഈ ​പ്ര​തി​മാ​സ പാ​സി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. മു​ൻ​പ് രേ​ഖ​ക​ൾ നേ​രി​ട്ട് ന​ൽ​കേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി​മു​ത​ൽ ആ​പ്പ് വ​ഴി പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​എ​ച്ച്എ​ൻ ഡാ​റ്റാ​ബേ​സ്, ഡി​ജി​ലോ​ക്ക​ർ, ഫാ​സ്ടാ​ഗ്, ജി​ഐ​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യു​മാ​യി ആ​പ്പി​നെ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ വി​ലാ​സ​വും വാ​ഹ​ന വി​വ​ര​ങ്ങ​ളും യാ​ന്ത്രി​ക​മാ​യി ത​ത്സ​മ​യം പ​രി​ശോ​ധി​ക്ക​പ്പെ​ടും.

ഡ​ൽ​ഹി​യി​ലെ അ​ർ​ബ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ റോ​ഡി​ലു​ള്ള മു​ണ്ട്ക-​ബ​ക്ക​ർ​വാ​ല ടോ​ൾ പ്ലാ​സ​യി​ലാ​ണ് ഈ ​സം​വി​ധാ​നം ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ ദേ​ശീ​യ​പാ​ത ഉ​പ​യോ​ക്താ​ക്ക​ൾ നേ​രി​ടു​ന്ന സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും വേ​ഗ​ത്തി​ൽ പ​രി​ഹാ​രം കാ​ണാ​നാ​ണ് മാ​ർ​ഗമി​ത്ര എ​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ഹാ​യ കേ​ന്ദ്ര​ത്തി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളാ​യോ ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ളാ​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ എ​ഐ അ​സി​സ്റ്റ​ന്‍റിനോ​ട് ചോ​ദി​ക്കാ​വു​ന്ന​താ​ണ്.

ബ​ഹു​ഭാ​ഷാ പി​ന്തു​ണ​യു​ള്ള ഈ ​സം​വി​ധാ​നം വ​ഴി ഫാ​സ്ടാ​ഗ് സേ​വ​ന​ങ്ങ​ൾ, ടോ​ൾ നി​ര​ക്കു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യാ​നും റോ​ഡ് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും സാ​ധി​ക്കും.രാ​ജ്മാ​ർ​ഗ് യാ​ത്ര ആ​പ്പി​ലൂ​ടെ സ​മ​ർ​പ്പി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ നി​ല​വി​ലെ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം അ​റി​യാ​നു​ള്ള സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​നാ​വ​ശ്യ ക​ട​ലാ​സ് ഉ​പ​യോ​ഗ​വും ടോ​ൾ ബൂ​ത്തു​ക​ളി​ലെ കാ​ത്തു​നി​ൽ​പ്പും ഒ​ഴി​വാ​ക്കു​ന്ന​ത് വ​ഴി സ​മ​യം വ​ൻ​തോ​തി​ൽ ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള നാ​ഷ​ണ​ൽ ഹൈ​വേ​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​പു​തി​യ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ ല​ഭ്യ​മാ​ക്കാ​നാ​ണ് അ​ഥോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment