കൊച്ചി: നടനും ബിഗ്ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോഴിക്കോട് പോലീസിന് കൈമാറും. സംഭവസ്ഥലം കോഴിക്കോട് ആയതിനാലാണ് കേസ് കോഴിക്കോട് പോലീസിന് കൈമാറുന്നത്.കഴിഞ്ഞ ഏഴ് വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന ബിസിനസുകാരിയായ യുവതിയാണ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ ആരോപണം. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോണ് വെബ്സൈറ്റുകള്‍ക്ക് നല്‍കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.മാനസികമായി തന്നെ പീഡിപ്പിച്ചതിനാലാണ് പരാതി നല്കാന് മുന്നോട്ടു വന്നതെന്ന് യുവതി പോലീസിന് മൊഴി നല്കി.
ഇന്‍സ്റ്റഗ്രാം ചാറ്റുകളും വോയ്സ് റിക്കാര്‍ഡും പണം പലപ്പോഴായി നല്കിയ അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം പോലീസിന് കൈമാറിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.മുമ്പും ഷിയാസ് കരീമിനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മൂന്നു വര്‍ഷം മുമ്പ് ഷിയാസിനെതിരെ കാസര്‍കോട് ചന്തേര പോലീസാണ് കേസെടുത്തത്. ജിം ട്രെയിനറായ യുവതിയായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നല്കി ഷിയാസ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 11 ലക്ഷം രൂപയിലധികം ഷിയാസ് തട്ടിയെടുത്തെന്നും യുവതി ആരോപിച്ചിരുന്നു.
2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിച്ചിരുന്നു. അന്ന് ഷിയാസിനെതിരെ കേരള പോലീസ് തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പോലീസിനെ അറിയിക്കുകയായിരുന്നു.
