ശ​ല്യം സ​ഹി​ക്കാ​ൻ വ​യ്യാ​..! മ​ദ്യ​പാ​നി​യാ​യ ഭ​ർ​ത്താ​വി​നു നേ​രെ ഭാ​ര്യ​യു​ടെ ചൂ​ടു​വെ​ള്ള പ്ര​യോ​ഗം; ഭാ​ര്യ​ക്കെ​തി​രേ കേസ്‌

ക​ണ്ണൂ​ർ: മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഭ​ർ​ത്താ​വി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​ൻ വ​യ്യാ​തെ ഭാ​ര്യ​യു​ടെ ചൂ​ടു​വെ​ള്ള പ്ര​യോ​ഗം. പൊ​ള്ള​ലേ​റ്റ ഭ​ർ​ത്താ​വി​നെ ഒ​ടു​വി​ൽ കണ്ണൂരിലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ണൂ​ർ കൊ​റ്റാ​ളി​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ശ​ല്യം ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നെ​തി​രേ കു​ടും​ബ​ക്കോ​ട​തി​യി​ല​ട​ക്കം ഭാ​ര്യ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി​യും പ​തി​വു​പോ​ലെ മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ർ​ത്താ​വ് ശ​ല്യം തു​ട​ങ്ങി​യ​പ്പോ​ൾ സ​ഹി​ക്കാ​ൻ വ​യ്യാ​തെ ഭാ​ര്യ ചൂ​ടു​വെ​ള്ളം എ​ടു​ത്ത് ദേ​ഹ​ത്തൊ​ഴി​ക്കു​കാ​യി​രു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ അ​ല​ർ​ച്ച കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഭാ​ര്യ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment