70 ന്‍റെ ആത്മവീര്യവും നിശ്ചയദാർഢ്യവും, കേ​ദാ​ർ​നാ​ഥ് യാ​ത്ര​യ്ക്കി​ടെയിൽ കണ്ടുമുട്ടിയ ര​ണ്ട് വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​രെ​ക്കു​റി​ച്ചു​ള്ള പോസ്റ്റ് വൈറൽ

പ്രാ​യ​മാ​യ സ​ഞ്ചാ​രി​ക​ളു​ടെ ആ​ത്മ​വീ​ര്യ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വും വി​ളി​ച്ചോ​തു​ന്ന ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വ​ലി​യ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ജീ​വി​തം പൂ​ർ​ണ്ണ​മാ​യി ആ​സ്വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ല​ളി​ത​വും എ​ന്നാ​ൽ ശ​ക്ത​വു​മാ​യ സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ജി​നി ജാ​ല എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ത​ന്‍റെ കേ​ദാ​ർ​നാ​ഥ് യാ​ത്ര​യ്ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ര​ണ്ട് വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​രെ​ക്കു​റി​ച്ചു​ള്ള ഒു ​പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. താ​ൻ ക​ണ്ടു​മു​ട്ടി​യ സ്ത്രീ​ക​ൾ​ക്ക് 70 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ അ​വ​രു​ടെ വീ​ര്യം ഒ​ട്ടും കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന അ​ടി​കു​റ​പ്പോ​ടെ​യാ​ണ് ജി​നി പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.

കേ​ദാ​ർ​നാ​ഥി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ഈ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന സ്ത്രീ​ക​ളെ ക​ണ്ടു​മു​ട്ടി​യ​തെ​ന്ന് ജി​നി പ​റ​ഞ്ഞു. ഒ​ഴി​ക​ഴി​വു​ക​ളോ പ​രി​ധി​ക​ളോ ഇ​ല്ലാ​തെ, ജീ​വി​ക്കാ​നും യാ​ത്ര ചെ​യ്യാ​നും മു​ന്നോ​ട്ട് നീ​ങ്ങാ​നു​മു​ള്ള തീ​ക്ഷ്ണ​മാ​യ ആ​ഗ്ര​ഹം മാ​ത്ര​മാ​ണ് അ​വ​രി​ലു​ള്ള​തെ​ന്ന് ജി​നി ചൂ​ണ്ടി​ക്കാ​ട്ടി.

“ശ​രി​യാ​യ സ​മ​യ​ത്തി​നാ​യി” കാ​ത്തി​രി​ക്കു​മ്പോ​ൾ, ഈ ​സ​ഹോ​ദ​രി​മാ​ർ വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ൽ ജീ​വി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തു എ​ന്ന് പോ​സ്റ്റി​ൽ പ​റ​യു​ന്നു​ണ്ട്. ജി​നി ജാ​ല ത​ന്‍റെ കാ​മ​റ​യി​ൽ യാ​ത്ര​യ്ക്കി​ടെ​യി​ൽ സ്ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. പ്രാ​യം വ​ക​വെ​ക്കാ​തെ ട്രെ​ക്കിം​ഗി​നോ​ടു​ള്ള ത​ങ്ങ​ളു​ടെ ഇ​ഷ്ട​ത്തെ​ക്കു​റി​ച്ച് വീ​ഡി​യോ​യി​ൽ അ​വ​ർ സം​സാ​രി​ക്കു​ന്നു​ണ്ട്. ഈ ​സ്ത്രീ​ക​ളു​ടെ ഊ​ർ​ജ്ജ​സ്വ​ല​ത സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളെ വ​ള​രെ​യ​ധി​കം ആ​ക​ർ​ഷി​ച്ചു. “മ​നോ​ഹ​ര​മാ​യ ആ​ത്മാ​ക്ക​ൾ, വ​ള​രെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​ത്, എ​നി​ക്കും അ​വ​രെ​പ്പോ​ലെ ആ​ക​ണം, എ​ന്നു​മു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ക​മ​ന്‍റ് ബോ​ക്സി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts

Leave a Comment