കൃ​ഷ്ണ​പു​ര​ത്ത് സി​പി​എം- സി​പി​ഐ പാ​ർ​ട്ടി മാ​റ്റം; പ​ര​സ്യ​പ്പോ​ര് പോ​ര് മു​റു​കു​ന്നു

കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് സി​പി​എം-​സി​പി​ഐ നേ​താ​ക്ക​ന്മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പാ​ർ​ട്ടി മാ​റ്റ​ത്തെച്ചൊല്ലി പ​ര​സ്യപ്പോര് മു​റു​കു​ന്നു. സി​പി​എ​മ്മു​കാ​രെ റാ​ഞ്ചി​യ സി​പി​ഐ​ക്ക് അ​വ​രു​ടെ മ​ണ്ഡ​ലം നേ​താ​ക്ക​ളെ ത​ന്നെ അ​ട​ർ​ത്തിമാ​റ്റി സി​പി​എം തി​രി​ച്ച​ടി​ച്ച​ത് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ക​യാ​ണ്. സി​പി​എ​മ്മി​ൽനി​ന്ന് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​വ​രെ സി​പി​ഐ പ​ര​സ്യ​മാ​യി സ്വീ​ക​രി​ച്ച​താ​ണ് സി​പി​എ​മ്മി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗങ്ങ​ളും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ സ്വീ​ക​രി​ക്കാ​ൻ പ​ന​യ​ന്നാ​ർ​കാ​വി​ൽ സി​പി​ഐ സം​ഘ​ടി​പ്പിച്ച യോ​ഗം സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യി​രു​ന്നു. ദേ​ശീ​യ കൗ​ൺ​സി​ലം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം. ഇ​തി​ന്‍റെ ചൂ​ടാ​റു​ന്ന​തി​ന് മു​മ്പുത​ന്നെ സി​പി​ഐ മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യ​ട​ക്ക മു​ള്ള​വ​രെ അ​ട​ർ​ത്തിമാ​റ്റി​യാ​ണ് സി​പി​എം തി​രി​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്.

സിപിഎം പ​ന​യ​ന്നാ​ർ​കാ​വി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​വ​രെ സ്വീ​ക​രി​ക്കു​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ സി​പി​ഐ​ക്ക് ഉ​ചി​ത മ​റു​പ​ടി ന​ൽ​കാ​നാ​ണ് സാ​ധ്യ​ത.ഭ​ര​ണി​ക്കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി. ​പ്ര​ശാ​ന്ത്, സെ​ക്ര​ട്ടേറി​യ​റ്റം​ഗം മ​ഞ്ഞാ​ടി​ത്ത​റ വി​ജ​യ​ൻ, കൃ​ഷ്ണ​പു​രം മു​ൻ എ​ൽ​സി സെ​ക്ര​ട്ട​റി കെ.വി. ദി​വാ​ക​ര​ൻ, കെ. ​സു​ധാ​ക​ര​ൻ, പി. ​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ ഉ​ത്ത​ര​വാ​ദി​ത്വ ചു​മ​ത​ല വ​ഹി​ച്ച​വ​ർ പാർ​ട്ടി വി​ടു​ന്ന​ത് സി​പി​ഐ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​മ​ത​രാ​യിനി​ന്ന് ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​വ​രെ സി​പി​ഐ സ്വീ​ക​രി ച്ച​ത് അം​ഗീ​ക്കാ​ര​നാ​കി​ല്ലെ​ന്ന് പാ​ർ​ട്ടി വി​ട്ട​വ​ർ പ​റ​ഞ്ഞു.ഒ​രാ​ഴ്ച മു​മ്പാ​ണ് കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പു​ള്ളി​ക്ക​ണ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള കാ​പ്പി​ൽ പ്ര​ദേ​ശ​ത്തെ എ​ഴു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ സിപിഎം ​വി​ട്ട് സി​പിഐ​യി​ൽ ചേ​ർ​ന്ന​ത്. മു​പ്പ​തോ​ളം വ​നി​ത​ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് സിപിഎം നേ​തൃ​ത്വ​ത്തോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടിവി​ട്ട​ത്.

Related posts

Leave a Comment