ആംബുലൻസ് അപകടങ്ങൾ വർധിക്കുന്നു;  കായംകുളത്ത് ലോറിയുമായി ആംബുലൻസ് കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാ​യം​കു​ളം: ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ സു​മീ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സു​മീ​റി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം ചേ​പ്പാ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ലൈ​ഫ് ഒ​മ്നി ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​രോ​ഗി​യെ ക​യ​റ്റാ​ൻ പോ​കു​ന്ന​തി​നി​ടെ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് ദേ​ശീ​പാ​ത​ക്ക​രി​കി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.
എ​തി​രെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത് ഹ​രി​പ്പാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെ നി​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts