ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ന്‍റെ പേ​രി​ല്‍ പ​ണം ത​ട്ടി​യ കേ​സ്: 5 പേ​ര്‍​ക്കെ​തി​രേ സി​ബി​ഐ കു​റ്റ​പ​ത്രം

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ന്‍റെ പേ​രി​ല്‍ വ​യോ​ധി​ക​യു​ടെ 1.8 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ല്‍ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍​ക്കെ​തി​രേ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.ശ​നി​യാ​ഴ്ച സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ സി.​എ​സ്. സ​ലീ​ഷ്‌​കു​മാ​ര്‍, ബ്ലെ​സി​ന്‍ ജേ​ക്ക​ബ് എ​ബ്ര​ഹാം, മു​ഹ​മ്മ​ദ് ജു​നൈ​ദ് ഹു​സൈ​ന്‍, മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് എ​ന്നി​വ​രും ജെ​സി​എ​സ്എ​സ് ക്യാ​പി​റ്റ​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​മാ​ണ് പ്ര​തി​ക​ള്‍.

കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച പ്ര​തി​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്.കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം 2025 ന​വം​ബ​ര്‍ 24നാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. വ്യാ​ജ നോ​ട്ടീ​സു​ക​ള്‍ ന​ല്‍​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​യോ​ധി​ക​യി​ല്‍ നി​ന്ന് 1.8 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. വീ​ഡി​യോ കോ​ളു​ക​ള്‍ വ​ഴി​യാ​ണ് പ്ര​തി​ക​ള്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്.

പ​ണം സ്വീ​ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച​വ​ര്‍, സിം​കാ​ര്‍​ഡ് എ​ടു​ത്തു​ന​ല്‍​കി​യ​വ​ര്‍ എ​ന്നി​വ​രും പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ന്നു.
അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ ത​ട്ടി​യെ​ടു​ത്ത പ​ണം സ്വീ​ക​രി​ച്ച അ​ക്കൗ​ണ്ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​വ​രാ​യി​രു​ന്നു. സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍​ക്കാ​യി അ​ക്കൗ​ണ്ടു​ക​ള്‍ ന​ല്‍​കി​യ​യാ​ളും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. പ​രാ​തി​ക്കാ​രി​യെ വി​ളി​ക്കാ​നു​ള്ള സിം​കാ​ര്‍​ഡു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് ന​ല്‍​കി​യ​യാ​ളും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment