മം​ഗ​ളാ​ദേ​വി ചി​ത്രാ​പൗ​ര്‍​ണ​മി: ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു; ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ട്രാ​ക്ട​റു​ക​ള്‍​ക്കും ക​ര്‍​ശ​ന നി​രോ​ധനം; ട്രി​പ്പ് ജി​പ്പു​ക​ള്‍​ക്ക് ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് 200 രൂ​പ

ഇ​ടു​ക്കി: മേ​യ് ഒ​ന്നി​ന് ന​ട​ക്കു​ന്ന മം​ഗ​ളാ​ദേ​വി ചി​ത്രാ​പൗ​ര്‍​ണ​മി ഉ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന മം​ഗ​ളാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ചി​ത്രാ​പൗ​ര്‍​ണ​മി ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് രാ​വി​ലെ ആ​റ് മു​ത​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ഉ​ച്ച​യ്ക്ക് 2.30നു​ശേ​ഷം വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ എ​ല്ലാ ഭ​ക്ത​രും വ​ന​മേ​ഖ​ല​യി​ല്‍​നി​ന്ന് തി​രി​ച്ചി​റ​ങ്ങ​ണം. രാ​ത്രി വ​ന​ത്തി​നു​ള്ളി​ല്‍ ത​ങ്ങാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല.

കു​മ​ളി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ഭ​ക്ത​രെ കൊ​ണ്ടു​പോ​കു​ന്ന ട്രി​പ്പ് ജീ​പ്പു​ക​ള്‍​ക്ക് രാ​വി​ലെ 5.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.45 വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും ട്രാ​ക്ട​റു​ക​ള്‍​ക്കും ക​ര്‍​ശ​ന നി​രോ​ധ​ന​മു​ണ്ട്. ഒ​രു വ​ശ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് 200 രൂ​പ​യാ​ണ് ട്രി​പ്പ് ജി​പ്പു​ക​ള്‍​ക്ക് വാ​ട​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment