ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് മേ​ൽനി​യ​ന്ത്ര​ണം അ​വ​കാ​ശ​പ്പെ​ട്ട് ഇ​റാ​ൻ

ദു​ബാ​യ്: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കൂ എ​ന്ന നി​ല​പാ​ടു തു​ട​രു​ക​യാ​ണ് ഇ​റാ​ൻ.

സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പോ​രാ​ട്ടം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​റാ​ന്‍റെ ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ​മ​ന്ത്രി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ റെ​സ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു മേ​ൽ പൂ​ർ​ണ നി​യ​ന്ത്ര​ണം ത​ങ്ങ​ൾ​ക്കാ​ണെ​ന്നും സൈ​നി​ക​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു.

ഇ​റാ​ൻ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​തി​നി​ടെ, ഇ​റാ​ന്‍റെ പ​ക്ക​ൽ ആ​ണ​വാ​യു​ധം ഉ​ണ്ടാ​ക​രു​ത് എ​ന്ന കാ​ര്യ​ത്തി​ൽ ബ്രി​ട്ടീ​ഷ് രാ​ജാ​വ് ചാ​ൾ​സ് മൂ​ന്നാ​മ​നും താ​നും യോ​ജി​ക്കു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ളി​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ചാ​ൾ​സ് യു​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ, ലോ​കം വ​ലി​യ അ​നി​ശ്ചി​ത​ത്വ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും സ​ഖ്യ​ക​ക്ഷി​ക​ൾ ഒ​ത്തൊ​രു​മി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

ഇ​റാ​ൻ നി​ല​വി​ൽ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണെ​ന്നും നേ​തൃ​ത്വ​പ​ര​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ടെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​ത് ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.

ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 111 ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി. യു​ദ്ധ​ത്തി​ന് മു​ൻ​പു​ള്ള വി​ല​യേ​ക്കാ​ൾ 50 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​വാ​ണി​ത്. അ​തേ​സ​മ​യം, ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

Related posts

Leave a Comment