റോഡരുകിൽ കു​റു​ന​രി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി: വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി

ചാ​വ​ശേ​രി: റോ​ഡി​ൽ കു​റു​ന​രി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് ഗ​ണ​പ​തി ക്ഷേ​ത്രം-​അ​ങ്ക​ണ​വാ​ടി റോ​ഡി​ലാ​ണ് കു​റു​ന​രി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​റു​ന​രി​യു​ടെ ജ​ഡം കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് വ​ന്യ ജീ​വി​യു​ടെ കാ​ൽ പാ​ടു​ക​ള​ട​ക്കം ക​ണ്ട​തി​നാ​ൽ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യൂ​ർ റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ നി​തി​ൻ രാ​ജി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​രി​ട്ടി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ ര​മേ​ശ​ൻ, കെ. ​രാ​ഹു​ൽ, രാ​ജേ​ഷ് ഈ​ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​രു​വ് നാ​യ​ക​ളു​ടെ അ​ക്ര​മ​ത്തി​ലാ​ണ് കു​റു​ന​രി ച​ത്ത​തെ​ന്നാ​ണ് നി​ഗ​മ​നം. കു​റു​ന​രി​യു​ടെ ജ​ഡം പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ കൊ​ണ്ടു​പോ​യി.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​പി. അ​ജേ​ഷും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഭ​യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ കെ.​പി. അ​ജേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment