അ​ര​യ്ക്കൊ​പ്പം വെ​ള്ള​വും കോ​ച്ചു​ന്ന ത​ണ​പ്പും; ചൂ​ടു​ള്ള വാ​ർ​ത്ത​യു​മാ​യി സു​രേ​ഷും ചാ​ന്ദി​നി​യും പു​ല​ർ​ച്ചെ ത​ന്നെ പ​ത്ര​വി​ത​ര​ണം തു​ട​ങ്ങും

കടു​ത്തു​രു​ത്തി: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെട്ട എ​ഴു​മാ​ന്തു​രു​ത്തി​ല്‍ ദി​വ​സ​ങ്ങ​ളാ​യി വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​യും ബൈ​ക്കി​ലു​മാ​യി മു​ട​ങ്ങാ​തെ പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് എ​ഴു​മാ​ന്തു​രു​ത്ത് പു​ലി​ത്തു​രു​ത്ത് ന​ന്ദ​നം വീ​ട്ടി​ല്‍ സു​മേ​ഷും (41), ഭാ​ര്യ ചാ​ന്ദ്‌​നി (40)യും. കോ​ട്ട​യ​ത്തുനി​ന്നും എ​ത്തു​ന്ന പ​ത്രം മു​ട്ടു​ചി​റ​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ എ​ടു​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ളി​ലാ​യി​ട്ടാ​ണ് പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

വെ​ള്ളപ്പൊ​ക്ക​ത്തി​ല്‍ എ​ഴു​മാ​ന്തു​രു​ത്തി​ലേ​ക്കു​ള്ള വ​ഴി വെ​ള്ളം മൂ​ടി​യ​തോ​ടെ പ​ത്ര​വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ര കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​രം വെ​ള്ളം മൂ​ടി​യ​തോ​ടെ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കു​ക ദു​ഷ്‌​ക​ര​മാ​യി. അ​തോ​ടെ ര​ണ്ടാ​യി ന​ട​ത്തി​യി​രു​ന്ന വി​ത​ര​ണം ഒ​ഴി​വാ​ക്കി ഇ​രു​വ​രും ബൈ​ക്കി​ല്‍ ഒ​ന്നി​ച്ചു പോ​കാ​ന്‍ തു​ട​ങ്ങി.

പു​ല​ർച്ചെ 2.45 ഓ​ടെ വീ​ട്ടി​ല്‍നി​ന്നും പു​റ​പ്പെടു​ന്ന ദ​മ്പ​തി​ക​ള്‍ എ​ഴു​മാ​ന്തു​രു​ത്തി​ല്‍നി​ന്നും ബൈ​ക്കി​ന്‍റെ സൈ​ല​ന്‍​സ​റി​ല്‍ വെ​ള്ളം കേ​റാ​തെ മൂ​ടിക്കെട്ടിയശേ​ഷം അ​ര കി​ലോ​മീ​റ്റ​റി​ലേ​റെ ദൂ​ര​ത്തി​ല്‍ ബൈ​ക്കു​മാ​യി മ​ല​പ്പു​റം പ​ള്ളി​യു​ടെ ഭാ​ഗ​ത്തേ​ക്കു നീ​ന്തും. തു​ട​ര്‍​ന്ന് സൈ​ല​ന്‍​സ​റി​ലെ കെ​ട്ട് നീ​ക്കി​യശേ​ഷം ബൈ​ക്കു​മാ​യി മു​ട്ടു​ചി​റ​യി​ലെ​ത്തി പ​ത്ര​ക്കെ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കും.

അ​വി​ടെനി​ന്നും ആ​യാം​കു​ടി, പു​തു​ശേ​രി​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ത​ര​ണം ന​ട​ത്തി​യ ശേ​ഷം മ​ല​പ്പു​റം ഭാ​ഗ​ത്തെ​ത്തി വീ​ണ്ടും സൈ​ല​ന്‍​സ​റും മൂ​ടി​കെ​ട്ടി​യ ശേ​ഷം എ​ഴു​മാ​ന്തു​രു​ത്തി​ലേ​ക്ക് തി​രി​ച്ചു നീ​ന്തും.

ഇ​വി​ടെ​യെ​ത്തി​യശേ​ഷം എ​ഴു​മാ​ന്തു​ര​ത്തി​ലെ​യും പു​ലി​ത്തു​രു​ത്തി​ലെ​യും പ​ത്ര​വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കി ഇ​രു​വ​രും വീ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ഒ​മ്പ​ത് ക​ഴി​യും. മ​ഴയാണെങ്കിൽ വീ​ണ്ടും താ​മ​സി​ക്കും. സ്വ​ന്ത​മാ​യി ഓ​ട്ടോ​റി​ക്ഷ​യു​ള്ള സു​മേ​ഷ് ഇ​തി​നു​ശേ​ഷം എ​ഴു​മാ​ന്തു​രു​ത്തി​ലെ​ത്തി ഓ​ട്ടോ സ​ര്‍​വീ​സും ന​ട​ത്തു​ന്നു​ണ്ട്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വെ​ള്ള​പ്പൊക്ക കാ​ല​ത്ത് ദി​വ​സ​ങ്ങ​ളോ​ളം പ​ത്രം വാ​യി​ക്കാ​ന്‍ കി​ട്ടാ​തി​രു​ന്ന എ​ഴു​മാ​ന്തു​രു​ത്തു​കാ​ര്‍​ക്ക് സു​മേ​ഷും ചാ​ന്ദ്‌​നി​യും വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​ൽ മു​ട​ങ്ങാ​തെ ഇ​പ്പോ​ള്‍ പ​ത്രം ല​ഭി​ക്കു​ന്നുണ്ട്. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​ണ് ഇ​വ​ര്‍ പ​ത്ര​വി​ത​ര​ണം ആ​രംഭിച്ചത്.

Related posts

Leave a Comment