ബംഗളൂരുവിലെ പ്രിയപ്പെട്ട വായനക്കാർക്ക് ഏറെ സങ്കടം, ഒറ്റരാത്രികൊണ്ട് 5,000 പുസ്തകങ്ങൾ നശിച്ചു: ബംഗളൂരുവിലെ പുസ്തകശാലയിൽ മഴക്കെടുതി

ബം​ഗ​ളൂ​രു​വി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു സ്വ​ത​ന്ത്ര പു​സ്ത​ക​ശാ​ല​യാ​യ ‘ദ ​ബു​ക്ക് വേം’ ​ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ൾ ന​ശി​ച്ച​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ്. ച​ർ​ച്ച് സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക​ട​യ്ക്കു​ള്ളി​ൽ പു​സ്ത​ക​ങ്ങ​ൾ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ന്‍റെ​യും പു​റ​ത്ത് ആ​ലി​പ്പ​ഴം വീ​ണു​കി​ട​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​വ​ർ പ​ങ്കു​വെ​ച്ച​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്.

ഏ​ക​ദേ​ശം 4,000 മു​ത​ൽ 5,000 വ​രെ പു​സ്ത​ക​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ശി​ച്ച​താ​യാ​ണ് ക​ട​യു​ട​മ​ക​ൾ അ​റി​യി​ച്ച​ത്. വേ​ന​ല​വ​ധി​ക്ക് മു​ന്നോ​ടി​യാ​യി വ​ലി​യ തോ​തി​ൽ പു​തി​യ പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച സ​മ​യ​ത്താ​ണ് ഈ ​ദു​ര​ന്ത​മു​ണ്ടാ​യ​ത് എ​ന്ന് ക​ട​യു​ട​മ അ​റി​യി​ച്ചു. വെ​ള്ളം ക​യ​റി​യ പു​സ്ത​ക​ങ്ങ​ളി​ൽ ചി​ല​ത് വെ​യി​ല​ത്ത് ഉ​ണ​ക്കി കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും എ​ന്നാ​ൽ വ​ലി​യൊ​രു ഭാ​ഗം പു​സ്ത​ക​ങ്ങ​ളും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മെ​ന്നും ഉ​ട​മ കൃ​ഷ്ണ പ​റ​ഞ്ഞു.

നി​ല​വി​ൽ പു​സ്ത​ക നി​ർ​മാ​ണ​ത്തി​ന് റീ​സൈ​ക്കി​ൾ ചെ​യ്ത പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ക​ട​യ്ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ന​ശി​ച്ച പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ണ്ട് പ്രി​യ​പ്പെ​ട്ട ഈ ​പു​സ്ത​ക​ശാ​ല​യെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ വാ​യ​ന​ക്കാ​രോ​ട് പ​ല​രും അ​ഭ്യ​ർ​ത്ഥി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടി​ട്ടു​ണ്ട്. പു​സ്ത​ക​ങ്ങ​ളു​ടെ അ​വ​സ്ഥ എ​ന്തു​ത​ന്നെ​യാ​യാ​ലും അ​വ വാ​ങ്ങി ക​ട​യെ സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് നി​ര​വ​ധി പേ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment