ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​വേ​ന്ദു മു​ന്നി​ൽ കാ​ലി​ട​റി മ​മ​ത

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ ഭ​വാ​നി​പൂ​രി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി പി​ന്നി​ൽ. പ്ര​തി​പ​ക്ഷ നേ​താ​വു കൂ​ടി​യാ​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​വേ​ന്ദു അ​ധി​കാ​രി​യു​മാ​യു​ള്ള നേ​ർ​ക്കു​നേ​ർ പോ​രാ​ട്ട​ത്തി​ലാ​ണ് മ​മ​ത​യ്ക്ക് കാ​ലി​ട​റി​യ​ത്.

രാ​ജ്യം ഏ​റ്റ​വും ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ബം​ഗാ​ള്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ 135 സീ​റ്റു​ക​ളി​ൽ ലീ​ഡു​മാ​യി ബി​ജെ​പി ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 107 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് ലീ​ഡു​ള്ള​ത്. മൂ​ന്നി​ട​ത്ത് കോ​ൺ​ഗ്ര​സി​ന് ലീ​ഡു​ണ്ട്.

ആ​കെ​യു​ള്ള 294 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 293 ഇ​ട​ത്താ​ണ് വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ബം​ഗാ​ളി​ലെ ഫാ​ല്‍​ത്ത മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ 24നേ ​ന​ട​ക്കൂ. ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്ന പ​രാ​തി​ക​ളെ​ത്തു​ട​ര്‍​ന്ന് 21ന് ​ഇ​വി​ടെ റീ​പോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment