ദീ​പ​ക് ജോ​യി മാ​റു​മ്പോ​ള്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ക​സേ​ര​യി​ല്‍ ക​ണ്ണു​വ​ച്ച് നേ​താ​ക്ക​ള്‍

കൊ​ച്ചി: ദീ​പ​ക് ജോ​യി തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് പു​തി​യ ആ​ളെ ക​ണ്ടെ​ത്ത​ണം. അ​ര ഡ​സ​നോ​ളം ആ​ളു​ക​ളു​ടെ പേ​രു​ക​ളാ​ണ് ഇ​പ്പ​ഴേ ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ന്ന​ത്. ടേം ​വ്യ​വ​സ്ഥ​യി​ല്‍ ആ​ദ്യ ര​ണ്ട​ര വ​ര്‍​ഷം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ലെ എ ​ഗ്രൂ​പ്പി​ന് ആ​യ​തി​നാ​ല്‍ പു​തി​യ ആ​ളെ​യും എ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് ക​ണ്ടെ​ത്ത​ണം.

ക​ലൂ​ര്‍ സൗ​ത്തി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല​ര്‍ എം.​ജി. അ​രി​സ്‌​റ്റോ​ട്ടി​ല്‍, വ​ടു​ത​ല വെ​സ്റ്റി​ല്‍ നി​ന്നു​ള്ള ഹെ​ന്‍​ട്രി ഓ​സ്റ്റി​ന്‍, എ​ള​മ​ക്ക​ര സൗ​ത്തി​ല്‍ നി​ന്നു​ള്ള വി.​ആ​ര്‍. സു​ധീ​ര്‍, പെ​രു​മാ​നൂ​രി​ല്‍ നി​ന്നു​ള്ള കെ.​എ​ക്‌​സ്. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് എ ​ഗ്രൂ​പ്പി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​ക്ഷ​ക്കാ​ര​നാ​യ പി.​ഡി. മാ​ര്‍​ട്ടി​നും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്. നേ​ര​ത്തെ ഐ ​ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി നി​ന്ന് കെ.​സി ഇ​പ്പോ​ള്‍ എ ​ഗ്രൂ​പ്പി​ലേ​ക്ക് ചു​വ​ടു​മാ​റി​യ​തോ​ടെ ഗ്രൂ​പ്പ് ത​ട​സം മാ​ര്‍​ട്ടി​നെ ബാ​ധി​ക്കു​ക​യു​മി​ല്ല.

സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഈ​ഴ​വ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള സു​ധീ​റി​നാ​ണ് കൂ​ടു​ത​ല്‍ സാ​ധ്യ​ത. ദീ​പ​ക് ജോ​യി​യും ഇ​ഴ​വ വി​ഭാ​ഗ​ക്കാ​ര​നാ​ണ്. മ​റ്റു​ള്ള​വ​ര്‍ ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ക്കാ​രാ​ണ്. ഇ​തി​ല്‍ അ​രി​സ്‌​റ്റോ​ട്ടി​ല്‍, ഫ്രാ​ന്‍​സി​സ്, ഹെ​ന്‍​ട്രി എ​ന്നി​വ​ര്‍ ല​ത്തീ​ന്‍ സ​മു​ദാ​യം​ഗ​ങ്ങ​ളും മാ​ര്‍​ട്ടി​ന്‍ സി​റി​യ​ന്‍ ക​ത്തോ​ലി​ക്ക​നു​മാ​ണ്.

ടേം ​വ്യ​വ​സ്ഥ​യു​ള്ള​തി​നാ​ല്‍ ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഐ ​ഗ്രൂ​പ്പി​ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പ​ദ​വി കൈ​മാ​റ​ണം. ര​ണ്ട് വ​ര്‍​ഷ​മാ​ണ് എ ​ഗ്രൂ​പ്പി​നു ശേ​ഷി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ ഡെ​പ്യൂ​ട്ടി മേ​യ​റാ​കും. ദീ​പ​ക് ജോ​യി കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തോ​ടെ അ​യ്യ​പ്പ​ന്‍​കാ​വ് ഡി​വി​ഷ​നി​ല്‍ ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രും.

Related posts

Leave a Comment