ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ; ഏ​ഴു മാ​സ​ത്തി​നി​ടെ ന​ഷ്ട​മാ​യ​ത് 350 കോ​ടി; പ​രാ​തി​ക​ളി​ൽ മു​നി​ൽ മ​ല​പ്പു​റം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ ന​ഷ്ട​മാ​യ​ത് 350 കോ​ടി രൂ​പ. 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ലൈ 31 വ​രെ കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്.ന​ഷ്ട​മാ​യ തു​ക​യി​ൽ 92 കോ​ടി രൂ​പ സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​നു തി​രി​ച്ചു പി​ടി​ക്കാ​നാ​യി.

പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. പ​രാ​തി​ക​ളു​ടെ കാ​ര്യ ത്തി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത് എ​റ​ണാ​കു​ളം റൂ​റ​ലും കൊ​ച്ചി സി​റ്റി​യു​മാ​ണ്. ഈ ​മൂ​ന്നു പോ​ലീ​സ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 9,125 പ​രാ​തി​ക​ളാ​ണ് ഇ ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ച​ത്. കേ​ര​ള പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ അ​ധി​ക​വും ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്.

ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് വി​ദ്യാ​സ​മ്പ​ന്ന​ർ
ഉ​ന്ന​ത ഉ​ദ്യോ​ഗ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച​വ​രും വി​ദ്യാ​സ​മ്പ​ന്ന​രു​മാ​യി​ട്ടു​ള്ള​വ​രാ​ണു ത​ട്ടി​പ്പി​ന് ഇ​ര യാ​യ​വ​രി​ൽ ഏ​റെ​യും. റി​ട്ട. ഓ​ഫീ​സ​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നി​യ​ർ​മാ​ർ എ​ന്നി​വ​രെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 40 മു​ത​ൽ 60 വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ് ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​ന്‍റെ ഇ​ര​ക​ൾ. അ​ഡ്വ​ർ​ടൈ​സ്മെ​ന്‍റ് സ്പാ​മി​ന് ഇ​ര​യാ​യ​വ​രും ഏ​റെ​യാ​ണ്. ഫ്ലി​പ്കാ​ർ​ട്ട് ഗോ​ട്ട് സെ​യി​ൽ ത​ട്ടി​പ്പ്, ബോ​സ് സാം ​ത​ട്ടി​പ്പ്, ലോ​ട്ട​റി സ്‌​കാം, ഓ​ൺ​ലൈ​ൻ മാ​ട്ര​സ് ത​ട്ടി​പ്പ്, പെ​ൻ​ഷ​ൻ സ്കാം, ​മാ​ര​ത്ത​ൺ സ്കാം, ​മീ ഷോ ​സ്കാം… ഇ​ങ്ങ​നെ മ​ല​യാ​ളി​ക​ൾ ഇ​ര​ക​ളാ​കു​ന്ന ത​ട്ടി​പ്പു​ക ൾ ​നി​ര​വ​ധി​യാ​ണ്.

പ​രാ​തി​പ്പെ​ടാ​ൻ മ​ടി​ക്കേ​ണ്ട
ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട സ​മ​യം മു​ത​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം പ​രാ​തി റി ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലൂ​ടെ ന​ഷ്ട പ്പെ​ട്ട തു​ക തി​രി​ച്ചു പി​ടി​ക്കാ നാ​കും. ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ ൽ ​ഉ​ട​ൻ ത​ന്നെ 1930 എ​ന്ന സൗ​ജ​ന്യ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടോ, tthps://cybercrime.gov.in എ ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.

സീ​മ മോ​ഹ​ൻ​ലാ​ൽ

Related posts

Leave a Comment