വിജയ്‌യുടെ വിജയത്തിൽ വിജയാശംസകളുമായി ആരാധകരും സിനിമാതാരങ്ങളും! താരത്തി​നൊപ്പമുള്ള ചിത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ആ​ശം​സ​കൾ നേർന്ന് ഖു​ശ്ബു സു​ന്ദ​ർ

2026 ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദ​ള​പ​തി വി​ജ​യ്ക്ക് മി​ന്നും തു​ട​ക്കം. വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) 234ൽ 107 ​സീ​റ്റു​ക​ൾ നേ​ടി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി ഉ​ദി​ച്ചു​യ​ർ​ന്നു. ര​ജ​നീ​കാ​ന്ത്, ക​മ​ൽ​ഹാ​സ​ൻ, ര​ശ്മി​ക മ​ന്ദാ​ന, എ.​ആ​ർ. റ​ഹ്മാ​ൻ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​ജ​യ്‌​യു​ടെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

വി​ജ​യി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഖു​ശ്ബു സു​ന്ദ​റും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന് എ​ന്‍റെ സ​ഹോ​ദ​ര​ൻ വി​ജ​യി​നും ടി​വി​കെ​യു​ടെ മു​ഴു​വ​ൻ ടീ​മി​നും ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ദൈ​വം നി​ങ്ങ​ളെ എ​പ്പോ​ഴും അ​നു​ഗ്ര​ഹി​ക്ക​ട്ടെ. നി​ങ്ങ​ളെ ഒ​രു യ​ഥാ​ർ​ത്ഥ ‘ജ​ന​നാ​യ​ക​ൻ’ ആ​യി കാ​ണാ​ൻ ഞാ​ൻ കാ​ത്തി​രി​ക്കു​ന്നു.

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് കു​റി​ച്ചു: “ത​മി​ഴ​ക വെ​ട്രി ക​ഴ​കം പ്ര​സി​ഡ​ന്‍റ് തി​രു വി​ജ​യി​നും പാ​ർ​ട്ടി​യം​ഗ​ങ്ങ​ൾ​ക്കും ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ന് എ​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.” ധ​നു​ഷ്, വെ​ങ്കി​ടേ​ഷ് ദ​ഗ്ഗു​ബ​തി, ചി​ര​ഞ്ജീ​വി, കാ​ജ​ൽ അ​ഗ​ർ​വാ​ൾ, അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ, ചി​ല​മ്പ​ര​ശ​ൻ ടി​ആ​ർ, കാ​ർ​ത്തി, മ​ഹേ​ഷ് ബാ​ബു തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ ഒ​രു നി​ര ത​ന്നെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ലെ ഈ ​വ​മ്പ​ൻ നേ​ട്ട​ത്തി​ന് വി​ജ​യി​യെ അ​ഭി​ന​ന്ദി​ച്ചു. വി​ജ​യ്ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment