പ്ര​തീ​ക്ഷി​ച്ച​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ വി​ധി​യെ​ഴു​ത്ത്, ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു: പി. ​രാ​ജീ​വ്

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ക​ള​മ​ശേ​രി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന പി. ​രാ​ജീ​വ്. ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും പ്ര​തീ​ക്ഷി​ച്ച​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യ വി​ധി​യെ​ഴു​ത്താ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

കേ​ര​ള​ത്തി​ലാ​കെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു, അ​തി​ന്‍റെ പ്ര​തി​ഫ​ല​നം ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും മ​ന്ത്രി എ​ന്ന നി​ല​യി​ലും ജ​ന​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ച്ച് എ​വി​ടെ​യാ​ണ് പി​ഴ​വു​ക​ള്‍ സം​ഭ​വി​ച്ച​തെ​ന്നും ജ​ന​പി​ന്തു​ണ​യി​ല്‍ കു​റ​വു​ണ്ടാ​യ​തെ​ന്നും പാ​ര്‍​ട്ടി ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കും.ക​ള​മ​ശേ​രി​യി​ല്‍ വി​ജ​യി​ച്ച അ​ഡ്വ. വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​റി​ന് അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

Related posts

Leave a Comment