ഓ​ണ്‍​ലൈ​ന്‍ വ​ഴി ഉ​ത്തേ​ജ​ക​മ​രു​ന്ന് വി​ല്‍​പ​ന: ലൈം​ഗി​ക ഉ​ത്തേ​ജ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്ന് വി​റ്റിരു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ; പ്ര​തി​ക്കെ​തി​രെ മു​ൻ​പും ഇ​ത്ത​രം കേ​സു​ക​ൾ

തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ന്‍ വ​ഴി ഉ​ത്തേ​ജ​ക​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന യു​വാ​വ് പി​ടി​യി​ല്‍. തൊ​ടു​പു​ഴ സ്വ​ദേ​ശി സു​നീ​ഷി​നെ​യാ​ണ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡും ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.ഇ​ന്ന​ലെ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ മ​രു​ന്ന് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

ബോഡി ബിൽഡർമാർ ജി​മ്മു​ക​ളി​ലും മ​റ്റും ഊ​ര്‍​ജ​ത്തി​നാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തും ലൈം​ഗി​ക ഉ​ത്തേ​ജ​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഫെ​ന്‍റ​ര്‍​മൈ​ന്‍ എ​ന്ന ഇ​ന്‍​ജ​ക്‌​ഷ​ന്‍ മ​രു​ന്നാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്. പ​ത്തു മി​ല്ലി​യു​ടെ 150 പാ​യ്ക്ക​റ്റു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം വി​ല്‍​പ്പ​ന ന​ട​ത്താ​വു​ന്ന മ​രു​ന്നാ​ണി​ത്.

കൊ​റി​യ​ര്‍ വ​ഴി ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ​യും ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നീ​ക്കം. ‌കൊ​റി​യ​ര്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.പ്ര​തി നേ​ര​ത്തേ പാ​ലാ​യി​ലും തൊ​ടു​പു​ഴ​യി​ലും മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി അ​ന​ധി​കൃ​ത​മാ​യി ഉ​ത്തേ​ജ​ക​മ​രു​ന്നു​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു.ഇ​തി​ന്‍റെ പേ​രി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ര​ണ്ടു കേ​സു​ക​ള്‍ എ​ടു​ത്തി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി മ​രു​ന്നു വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

എ​റ​ണാ​കു​ള​ത്തും മ​റ്റും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലാ​ണ് മ​രു​ന്നു വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ജി​ല്ലാ ഡ്ര​ഗ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് എ​സ്‌​ഐ അ​രു​ണ്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു. റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment