ബീജിംഗ്: ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നു പുലര്‍ച്ചെ ചൈനയിലെത്തി. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അരാഗ്ചിയുടെ ബീജിംഗ് സന്ദര്‍ശനമെന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനു പുറമെ, നിലവിലെ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഇറാന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥയും ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച പുതിയ പ്രമേയവും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും.
ഇറാന്റെ ഏറ്റവും അടുത്ത പങ്കാളി രാജ്യങ്ങളിലൊന്നാണ് ചൈന. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും ചൈനയാണ്.
