കണ്ണൂര്‍: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും ഫ്ളക്സുകള്‍. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി രാജനും വരണമെന്നാണ് ഫ്ളക്സ് ബോര്‍ഡിലുള്ളത്.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സ്വരാജിന്റേയും ജയരാജന്റേയും ചിത്രത്തിനൊപ്പം ഇഎംഎസിന്റെ ചിത്രവും ഫ്ലക്സിലുണ്ട്. ‘ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും’ എന്നാണ് ഫ്ളക്സിലെ വാചകം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയായിരുന്നു എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റും എല്‍ഡിഎഫ് 35 സീറ്റുകളുമാണ് നേടിയത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി മൂന്ന് സീറ്റുകളും നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പതിമൂന്ന് പേര് പരാജയപ്പെട്ടിരുന്നു. വി. ശിവന്‍കുട്ടി, പി. രാജീവ്, എം. ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്, വി. എന്‍. വാസവന്, ആര്. ബിന്ദു, റോഷി അഗസ്റ്റിന്, ജെ. ചിഞ്ചുറാണി, എ. കെ. ശശീന്ദ്രന്, വി. അബ്ദുറഹ്മാന്, കെ. ബി. ഗണേഷ് കുമാര്‍, ഒ. ആര്. കേളു തുടങ്ങിയവരാണ് പരാജയപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്, കെ. രാജന്, പി. പ്രസാദ്, ജി. ആര്. അനില്‍, പി. എ. മുഹമ്മദ് റിയാസ്, സജി ചെറിയാന്, കെ. എന്‍. ബാലഗോപാല്‍ അടക്കമുള്ളവര്‍ വിജയിക്കുകയും ചെയ്തു.
