മു​ഖ്യ​മ​ന്ത്രി​പ്പോ​ര് തെ​രു​വി​ലേ​ക്ക്; പ​ര​സ്പ​രം അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി നേ​താ​ക്ക​ളു​ടെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നി​ര​ത്തി കോ​ണ്‍​ഗ്ര​സ് അ​ണി​ക​ള്‍


തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി പോ​ര് തെ​രു​വി​ലേ​ക്ക്. പ​ര​സ്പ​രം അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി നേ​താ​ക്ക​ളു​ടെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നി​ര​ത്തി കോ​ണ്‍​ഗ്ര​സ് അ​ണി​ക​ള്‍. കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​ന് പു​റ​ത്തും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി. സ​തീ​ശ​നെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യു​ള്ള ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ണി​ക​ളു​ടെ ഈ ​നീ​ക്ക​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ള്‍​ക്കും കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍​ക്കും ക​ടു​ത്ത അ​മ​ര്‍​ഷം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യു​ള്ള കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗം കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് തു​ട​ങ്ങി. എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​ന്‍, മു​കു​ള്‍ വാ​സ്‌​നി​ക്ക്, എ​ഐ​സി​സി സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി ഉ​ള്‍​പ്പെ​ടെ​യു​ള​ള നേ​താ​ക്ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പു​തി​യ മു​ഖ്യ​മ​ന്ത്രി ആ​രാ​യി​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍ നി​ന്ന് അ​ഭി​പ്രാ​യം തേ​ടും. എം​എ​ല്‍​എ​മാ​രെ ഓ​രോ​രു​ത്ത​രെ​യും ഒ​റ്റ​യ്‌​ക്കൊ​റ്റ​യ്ക്ക് ക​ണ്ട് അ​ഭി​പ്രാ​യം തേ​ടും.

എ​ഐ​സി​സി നി​രീ​ക്ഷ​ക​ര്‍ താ​മ​സി​ക്കു​ന്ന താ​ജ് വി​വാ​ന്ത ഹോ​ട്ട​ലി​ല്‍ ഇ​ന്ന് രാ​വി​ലെ വി.​ഡി. സ​തീ​ശ​ന്‍ എ​ത്തി നി​രീ​ക്ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം മാ​ത്രം പ​രി​ഗ​ണി​ക്ക​രു​തെ​ന്നും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍ നി​രീ​ക്ഷ​ക​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​തീ​ശ​ന് പു​റ​മെ കോ​ണ്‍​ഗ്ര​സി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ വി.​എം. സു​ധീ​ര​ന്‍, പി.​ജെ.​കു​ര്യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും നി​രീ​ക്ഷ​ക​രെ ക​ണ്ടി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു ശേ​ഷം ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും നി​രീ​ക്ഷ​ക​ര്‍ ച​ര്‍​ച്ച ന​ട​ത്തും.

ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രെയാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്. മൂ​ന്ന് നേ​താ​ക്ക​ളെ അ​ന​ുകു​ലി​ക്കു​ന്ന​വ​ര്‍ അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ്. 63 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍ 35 പേ​രു​ടെ പി​ന്തു​ണ വി.​ഡി. സ​തീ​ശ​ന് ല​ഭി​ക്കു​മെ​ന്നാ​ണ് സ​തീ​ശ​ന്‍ പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 52 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​യി​രി​ക്കു​മെ​ന്നാ​ണ് കെ.​സി പ​ക്ഷം പ​റ​യു​ന്ന​ത്. 25 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

അ​തേസ​മ​യം ഓ​രോ​പ​ക്ഷ​വും പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് മ​ന്ത്രി​സ്ഥാ​നം ഉ​ള്‍​പ്പെ​ടെ വാ​ഗ്ദാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​ന് വേ​ണ്ടി വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തു​ന്ന സ​മ്മ​ര്‍​ദത്തി​ന് വ​ഴ​ങ്ങ​രു​തെ​ന്നാ​ണ് കെ.​സി. പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. സ​തീ​ശ​ന് വേ​ണ്ടി ന​ട​ക്കു​ന്ന​ത് പി.​ആ​ര്‍. വ​ര്‍​ക്കാ​ണെ​ന്നും കെ.​സി. പ​ക്ഷം ആ​രോ​പി​ക്കു​ന്നു. എം​എ​ല്‍​എ​മാ​രു​മാ​യു​ള്ള കു​ടി​ക്കാ​ഴ്ച​യി​ല്‍ നി​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ന്‍​ഷി​യെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്ന് സ​തീ​ശ​ന്‍ വി​ഭാ​ഗം നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ നേ​തൃ​ത്വം ഈ ​ആ​വ​ശ്യം നി​ര​സി​ച്ചു. ച​ര്‍​ച്ച​ക​ളി​ല്‍ ദീ​പാ​ദാ​സ് മു​ന്‍​ഷി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രു​ടെ അ​ഭി​പ്രാ​യ​ത്തി​ന് വി​ല​യു​ണ്ടെ​ന്ന് മു​തി​ര്‍​ന്ന നേ​താ​വ് പി.​ജെ. കു​ര്യ​ന്‍ പ​റ​ഞ്ഞു. ജ​ന​വി​കാ​രം ഉ​ള്‍​പ്പെ​ടെ മാ​നി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​നം.

നി​രീ​ക്ഷ​ക​രു​ടെ റി​പ്പോ​ര്‍​ട്ട് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗേ​ക്ക് കൈ​മാ​റും. രാ​ഹു​ല്‍​ഗാ​ന്ധി, പ്രി​യ​ങ്ക​ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. ഹൈ​ക്ക​മാ​ന്‍​ഡി​നന്‍റെ വി​ശ്വ​സ്ത​നും രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് ഏ​റെ അ​ടു​പ്പ​മു​ള്ള നേ​താ​വു​മാ​ണ് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

ഡ​ല്‍​ഹി​യി​ല്‍ വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ഭാ​വം ത​ന്നെ ബാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും രാ​ഹു​ല്‍​ഗാ​ന്ധി ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സാ​ധ്യ​ത. അ​തേ സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ലെ​ത്തി സോ​ണി​യാ​ഗാ​ന്ധി​യു​മാ​യി എ​ഐ​സി​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. എം​എ​ല്‍​എ​മാ​രു​ടെ ഭൂ​രി​പ​ക്ഷം ത​നി​ക്കു​ണ്ടാ​യി​രു​ന്ന വേ​ള​യി​ല്‍ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്നും ഒ​രു അ​റി​യി​പ്പ് പോ​ലും ന​ല്‍​കാ​തെ മാ​റ്റി​യ കാ​ര്യ​ങ്ങ​ളും ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​രു പ്ര​തി​ഷേ​ധ​വും അ​റി​യി​ക്കാ​തെ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം അം​ഗീ​ക​രി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

  • എം.​സു​രേ​ഷ്ബാ​ബു

Related posts

Leave a Comment