തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് വെട്ടിലായി ചെറിയാന് ഫിലിപ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിന്ദു കൃഷ്ണ എതിര്‍ത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാന്‍ ചെറിയാന് ഫിലിപ്പ് ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാം.
കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ചെറിയാന് ഫിലിപ്പ് മറ്റ് നേതാക്കള്‍ക്ക് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയുകയും ചെയ്ത സമയത്ത് ബിന്ദു കൃഷ്ണ അവിടേക്ക് കടന്നു വരികയായിരുന്നു. അവരെ കണ്ടയുടൻതന്നെ ചെറിയാൻ ഫിലിപ് കെട്ടിപ്പിടിക്കാൻ ഓടിയെത്തി. എന്നാൽ അതിൽ അസ്വസ്തത പ്രകടിപ്പിച്ച ബിന്ദു കൃഷ്ണ പിന്നിലേക്ക് മാറി നിന്നിട്ടും അദ്ദേഹം വിടാൻ ഉദ്ദേശിച്ചില്ല. വീണ്ടും ആലിംഗനം ചെയ്യാൻ മുന്നോട്ട് ആഞ്ഞതോടെ ബിന്ദു കൃഷ്ണ എതിർത്ത് പിന്നിലേക്ക് മാറി. ഇതും വീഡിയോയിൽ കാണാൻ സാധിക്കും.
