നടൻ വിജയ്യോടുള്ള കടുത്ത ആരാധന മൂലം കാൽനടയായി പാലക്കാട്ട് നിന്നും ചെന്നൈവരെ പോയി വിജയ്യെ കണ്ട ഉണ്ണിക്കണ്ണൻ മംഗലംഡാം വീണ്ടുമിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ന് രാവിലെ 10ന് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതോടെ തന്റെ നാട്ടിലും ഉണ്ണിക്കണ്ണൻ മധുരം വിതരണം ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയാണ് വിജയ് എന്ന് പലപ്പോഴും ഉണ്ണിക്കണ്ണൻ പറഞ്ഞിട്ടുണ്ട്. മധുരെ വിതരണം ചെയ്യുന്നതിനിടെ അവിടെ ഒരു കല്യാണം നടക്കുന്നതറിഞ്ഞ് അവിടെയും എത്തി തന്റെ സന്തോഷം പങ്കുവച്ചു.
