നെ​ന​ച്ച​വ​ണ്ടി കി​ട്ടി​യ​ണ്ണാ… വി​ജ​യ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ ത​ന്‍റെ നാ​ട്ടി​ലും മ​ധു​രം വി​ത​ര​ണം ചെ​യ്ത് ഉ​ണ്ണി​ക്ക​ണ്ണ​ൻ മം​ഗ​ലം​ഡാം; പോ​കു​ന്ന വ​ഴി ക​ണ്ട ക​ല്യാ​ണ ച​ട​ങ്ങി​ലു​മെ​ത്തി മി​ഠാ​യി കൊ​ടു​ത്തു

ന​ട​ൻ വി​ജ​യ്‌​യോ​ടു​ള്ള ക​ടു​ത്ത ആ​രാ​ധ​ന മൂ​ലം കാ​ൽ​ന​ട​യാ​യി പാ​ല​ക്കാ​ട്ട് നി​ന്നും ചെ​ന്നൈ​വ​രെ പോ​യി വി​ജ​യ്‌​യെ ക​ണ്ട ഉ​ണ്ണി​ക്ക​ണ്ണ​ൻ മം​ഗ​ലം​ഡാം വീ​ണ്ടു​മി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഇ​ന്ന് രാ​വി​ലെ 10ന് ​ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തോ​ടെ ത​ന്‍റെ നാ​ട്ടി​ലും ഉ​ണ്ണി​ക്ക​ണ്ണ​ൻ മ​ധു​രം വി​ത​ര​ണം ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു.

ജീ​വി​ത​ത്തി​ൽ താ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധി​ക്കു​ന്ന വ്യ​ക്തി​യാ​ണ് വി​ജ​യ് എ​ന്ന് പ​ല​പ്പോ​ഴും ഉ​ണ്ണി​ക്ക​ണ്ണ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. മധുരെ വിതരണം ചെയ്യുന്നതിനിടെ അവിടെ ഒ​രു ക​ല്യാ​ണം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് അ​വി​ടെ​യും എ​ത്തി ത​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. 

 

 

 
 
 
 
 
 
 

Related posts

Leave a Comment