‘എ​ന്നോ​ടൊ​പ്പം നീ ​എ​ന്‍റെ വേ​ദ​ന​യും താ​ങ്ങി, ഈ ​യു​ദ്ധ​ത്തി​ൽ ഞാ​ൻ ത​നി​ച്ച​ല്ലെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി’: കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി മു​ടി മു​റി​ച്ച ഭാ​ര്യ​ക്കൊ​പ്പം മു​ടി മു​റി​ച്ച് ഭ​ർ​ത്താ​വും; വൈ​റ​ലാ​യി വീ​ഡി​യോ

കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി കീ​മോ​തെ​റാ​പ്പി ചെ​യ്യു​മ്പോ​ൾ രോ​ഗി​യു​ടെ മു​ടി കൊ​ഴി​യും. അ​തി​നാ​ൽ കീ​മോ​യ്ക്ക് മു​മ്പ് രോ​ഗി​ക​ളു​ടെ മു​ടി മു​റി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ഭാ​ര്യ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി മു​ടി മു​റി​ച്ച​പ്പോ​ൾ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഭ​ർ​ത്താ​വും സ്വ​ന്തം മു​ടി മു​റി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ന​മ​ർ​ത്ത നി​തി​ൻ ഗോ​യ​ൽ എ​ന്ന യു​വ​തി​യാ​ണ് ജീ​വി​ത​ത്തോ​ടും ത​ന്‍റെ രോ​ഗ​ത്തോ​ടും മ​ല്ലി​ടു​ന്ന​ത്. ആ​ദ്യ​മാ​യി കീ​മോ തെ​റാ​പ്പി ചെ​യ്ത​പ്പോ​ൾ മു​ടി കൊ​ഴി​ഞ്ഞു​പോ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ കീ​മോ​തെ​റാ​പ്പി സെ​ഷ​ന് ശേ​ഷം, മു​ടി വ​ള​രെ​യ​ധി​കം കൊ​ഴി​ഞ്ഞു തു​ട​ങ്ങി​യെ​ന്നും ത​ല​യോ​ട്ടി വ​ള​രെ സെ​ൻ​സി​റ്റീ​വും വേ​ദ​നാ​ജ​ന​ക​വു​മാ​യി​ത്തീ​ർ​ന്നു. മു​ടി കൊ​ഴി​യു​മ്പോ​ഴെ​ല്ലാം വേ​ദ​ന കൂ​ടു​ത​ലാ​കു​മെ​ന്നും ന​മ​ത്ര പ​റ​ഞ്ഞു.

ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ ന​മ്ര​ത ഭ​ർ​ത്താ​വി​നോ​ട് ത​ന്‍റെ മു​ടി​മു​റി​ക്കാ​തെ പ​റ്റി​ല്ലെ​ന്ന​റി​യി​ച്ചു. അ​തു​കൊ​ണ്ട് ത​ന്‍റെ മു​ടി മു​റി​ക്കാ​ൻ സ​ഹാ​യി​ക്കാ​മോ​യെ​ന്ന് ചോ​ദി​ക്കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം ത​ന്‍റെ ത​ല മൊ​ട്ട​യ​ടി​ക്കാ​നാ​യി ഡ്രി​മ്മ​ർ ത​ല​യി​ൽ മു​ട്ടി​യ​പ്പോ​ൾ പോ​ലും അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യാ​യി​രു​ന്നെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഭാ​ര്യ​യു​ടെ മു​ടി മു​റി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വും ത​ന്‍റെ ത​ല​മു​ടി സ്വ​യം ഡ്രി​മ്മ് ചെ​യ്ത് ക​ള​യു​ന്ന വീ​ഡി​യോ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ൽ അ​വ​ർ പ​ങ്കു​വ​ച്ചു.

 

Related posts

Leave a Comment