കാൻസർ ചികിത്സയ്ക്ക് വേണ്ടി കീമോതെറാപ്പി ചെയ്യുമ്പോൾ രോഗിയുടെ മുടി കൊഴിയും. അതിനാൽ കീമോയ്ക്ക് മുമ്പ് രോഗികളുടെ മുടി മുറിക്കുന്നത് സാധാരണമാണ്. കാൻസർ ബാധിതയായ ഭാര്യ ചികിത്സയ്ക്കുവേണ്ടി മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭർത്താവും സ്വന്തം മുടി മുറിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
നമർത്ത നിതിൻ ഗോയൽ എന്ന യുവതിയാണ് ജീവിതത്തോടും തന്റെ രോഗത്തോടും മല്ലിടുന്നത്. ആദ്യമായി കീമോ തെറാപ്പി ചെയ്തപ്പോൾ മുടി കൊഴിഞ്ഞുപോയിരുന്നു. രണ്ടാമത്തെ കീമോതെറാപ്പി സെഷന് ശേഷം, മുടി വളരെയധികം കൊഴിഞ്ഞു തുടങ്ങിയെന്നും തലയോട്ടി വളരെ സെൻസിറ്റീവും വേദനാജനകവുമായിത്തീർന്നു. മുടി കൊഴിയുമ്പോഴെല്ലാം വേദന കൂടുതലാകുമെന്നും നമത്ര പറഞ്ഞു.
ചികിത്സ തുടരുന്നതിനിടെ നമ്രത ഭർത്താവിനോട് തന്റെ മുടിമുറിക്കാതെ പറ്റില്ലെന്നറിയിച്ചു. അതുകൊണ്ട് തന്റെ മുടി മുറിക്കാൻ സഹായിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം തന്റെ തല മൊട്ടയടിക്കാനായി ഡ്രിമ്മർ തലയിൽ മുട്ടിയപ്പോൾ പോലും അസഹനീയമായ വേദനയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഭാര്യയുടെ മുടി മുറിച്ചതിന് പിന്നാലെ ഭർത്താവും തന്റെ തലമുടി സ്വയം ഡ്രിമ്മ് ചെയ്ത് കളയുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിൽ അവർ പങ്കുവച്ചു.
