ബെ​ല്ലാ ബെ​ല്ലാ ബെ​ല്ലാ ഹേ…. ​ഓ​ട്ടോ​റി​ക്ഷ​യും ജി​ലേ​ബി​ക്ക​ട​യും പ​ഞ്ചാ​ബി പാ​ട്ടു​ക​ളും: ബ്രി​ട്ട​നി​ലെ മി​നി പ​ഞ്ചാ​ബ് കാ​ണ​ണോ: വീ​ഡി​യോ നോ​ക്കൂ…

ഇ​ന്ത്യ​ക്കാ​ർ എ​വി​ടെ പോ​യാ​ലും അ​വി​ടെ ഒ​രു ‘മി​നി ഇ​ന്ത്യ’ സൃ​ഷ്ടി​ക്കു​മെ​ന്ന് പ​റ​യാ​റു​ണ്ട്. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ബ്രി​ട്ട​ണി​ലെ ഒ​രു സ്ട്രീ​റ്റി​ലാ​ണ് ഇ​ന്ത്യ​യെ​ന്ന് തോ​ന്നി​ക്കും വി​ധ​മൊ​രു ക​ട​യു​ള്ള​ത്. ത​മാ​ശ​രൂ​പേ​ണ ‘പ​ഞ്ചാ​ബ് 2.0’ എ​ന്നാ​ണ് ആ​ളു​ക​ൾ ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ​ഞ്ചാ​ബി പാ​ട്ടു​ക​ളും അ​വി​ടു​ള്ള ക​ട​ക​ൾ​ക്ക് സ​മാ​ന​മാ​യ ചെ​റി​യ കെ​ട്ടി​ട​ങ്ങ​ളു​മൊ​ക്കെ ക​ണ്ടാ​ൽ ഇ​ത് ബ്രി​ട്ട​നാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ തീ​ർ​ത്തും പ്ര​യാ​സ​മാ​ണ്.

“എ​ന്നെ വി​ശ്വ​സി​ക്കൂ, ഇ​ത് പ​ഞ്ചാ​ബ് അ​ല്ല, ഇ​ത് യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​മാ​ണ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചു. ഏ​ഷ്യ​ക്കാ​ർ ധാ​രാ​ള​മാ​യി താ​മ​സി​ക്കു​ന്ന ല​ണ്ട​നി​ലെ പ്ര​ശ​സ്ത​മാ​യ സൗ​ത്തോ​ൾ പോ​ലു​മ​ല്ല ഈ ​പ്ര​ദേ​ശം എ​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം.

പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സ​വാ​ല​യു​ടെ ചി​ത്ര​ങ്ങ​ളും അ​വി​ടു​ത്തെ തി​ര​ക്കും ക​ണ്ട സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ആ​കെ ഞെ​ട്ട​ലി​ലാ​ണ്. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ആ​ളു​ക​ളു​ടെ ക​മ​ന്‍റി​ന്‍റെ തി​ര​ക്കാ​യി​രു​ന്നു. “റി​വേ​ഴ്‌​സ് കൊ​ളോ​ണി​യ​ലി​സം” എ​ന്നാ​ണ് പ​ല​രും ഇ​തി​നെ വി​ളി​ച്ച​ത്. ഒ​രു നി​മി​ഷം ബ്രി​ട്ട​നാ​യും അ​ടു​ത്ത നി​മി​ഷം പ​ഞ്ചാ​ബാ​യും തോ​ന്നി​പ്പി​ക്കു​ന്ന ഈ ​വീ​ഡി​യോ അ​തു​കൊ​ണ്ട് ത​ന്നെ വീ​ണ്ടും വീ​ണ്ടും കാ​ണാ​ൻ ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്.

Related posts

Leave a Comment