വെ​ള്ളി​യാ​മ​റ്റ​ത്തെ അ​ങ്ക​ണ​വാ​ടി ​കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം ബാ​ലി​കേ​റാ​മ​ല​യാ​കു​ന്നു; ക്ലാ​സ് മു​റി ര​ണ്ടാം നി​ല​യി​ൽ

വെ​ള്ളി​യാ​മ​റ്റം: അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തു​ന്ന ഇ​ളം​കു​രു​ന്നു​ക​ള്‍​ക്ക് പ​ഠ​നം ബാ​ലി​കേ​റാ​മ​ല​യ​കു​ന്നു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് 14-ാംവാ​ര്‍​ഡി​ല്‍ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 86-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യി​ലെ ഇ​ളം​കു​രു​ന്നു​ക​ള്‍​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ. അ​ധ്യാ​പി​ക​യു​ടെ​യും സ​ഹാ​യി​യു​ടെ​യും ക​ണ്ണു​തെ​റ്റി​യാ​ല്‍ കു​ട്ടി​ക​ള്‍ താ​ഴെ​വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​തി​നാ​ല്‍ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ഇ​വ​ര്‍ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കു​ന്ന​ത്.

അ​ങ്ക​ണ​വാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ വെ​ള്ളി​യാ​മ​റ്റ​ത്തെ സ​ദ്ഭാ​വ​നാ മ​ണ്ഡ​പ​ത്തി​ന​ടു​ത്താ​യി 13 സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​വി​ടെ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 14 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ ഈ ​തു​ക ര​ണ്ടു വ​ര്‍​ഷ​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ല്‍​നി​ന്നു ല​ഭി​ക്കേ​ണ്ട 14 ല​ക്ഷം രൂ​പ നേ​ടി​യെ​ടു​ക്കാ​ന്‍ സി​ഡി​പി​ഒ​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

അ​ങ്ക​ണ​വാ​ടി​ക്ക് അ​നു​വ​ദി​ച്ച സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണെ​ന്നും കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നു​മു​ള്ള എ​ഇ​യു​ടെ ക​ത്ത്, ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് തു​ക അ​നു​വ​ദി​ച്ച തീ​രു​മാ​നം, കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ക്കു​മെ​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​റ​പ്പ്, വൈ​ദ്യു​തീ​ക​ര​ണം, ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ശിപാ​ര്‍​ശ​ക്ക​ത്ത് സ​ര്‍​ക്കാ​രി​ന് കൈ​മാ​റാ​ന്‍ വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

വ​കു​പ്പ് പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ല്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ ന​ല്‍​ക​ണം. എ​ന്നാ​ല്‍ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള താ​ത്പ​ര്യം പോ​ലും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ജന​പ്ര​തി​നി​ധി​ക​ളു​ടെ പ​രാ​തി.

ത​ട​സ​മാ​യി മ​ണ്ണ് പ​രി​ശോ​ധ​ന​യും
കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ മ​ണ്ണ് പ​രി​ശോ​ധ​നാ​ഫ​ലം വേ​ണ​മെ​ന്ന് എ​ഇ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ല്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്നു​ല​ക്ഷം രൂ​പ​വ​രെ ചെ​ല​വാ​കും. ഈ ​പ​ണം ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യി​ലേ തു​ക വ​ക​യി​രു​ത്താ​നാ​കൂ.

ഇ​തോ​ടെ സ​മീ​പ​നാ​ളി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണം ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. നി​ര്‍​മാ​ണം വൈ​കി​യാ​ല്‍ ജില്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച തു​ക ന​ഷ്ട​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.
അ​തേ​സ​മ​യം, കെ​ട്ടി​ട​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് മ​ണ്ണ് പ​രി​ശോ​ധ​നാ​ഫ​ലം വേ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച​തെ​ന്ന് എ​ഇ പ​റ​ഞ്ഞു.

Related posts

Leave a Comment