മറ്റു നേതാക്കളെ ഒഴിച്ചിട്ടു: കെസിയുടെ ഫ്ലെക്സിൽ മാത്രം കരി ഓയിൽ

ക​ണ്ണൂ​ർ: കേ​ര​ളാ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ കെ.​സി.​വേ​ണു​ഗോ​പാ​ലി​ന്‍റെ ചി​ത്ര​ത്തി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച് പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത്‌​വ​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തേ ഫ്ല​ക്സി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി.​സ​തീ​ശ​ൻ, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ഉൾപ്പെട്ടിരുന്നു. എ​ന്നാ​ൽ മൂ​ന്ന് നേ​താ​ക്ക​ളെ​യും ഒ​ഴി​വാ​ക്കി കെ​സി​യു​ടെ ചി​ത്ര​ത്തി​ൽ മാ​ത്രം ക​രി​ ഓ​യി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

അതേസമയം, ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും ചിലയിടങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്.

Related posts

Leave a Comment