റ​ഷ്യ​ൻ ആ​ക്ര​മ​ണം: പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഹം​ഗ​റി

ബു​ഡാ​പെ​സ്റ്റ്: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ഷ്യ ന​ട​ത്തി​യ അ​തി​ശ​ക്ത​മാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഹം​ഗ​റി. റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഹം​ഗ​റി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളോ​ളം റ​ഷ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ന്‍റെ ന​യ​ങ്ങ​ളി​ൽ നി​ന്ന് വി​ഭി​ന്ന​മാ​യി പു​തി​യ പ്ര​ധാ​ന​മ​ന്ത്രി പീ​റ്റ​ർ മ​ഗ്യാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ക​ടു​ത്ത നി​ല​പാ​ടി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഹം​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ എ​ത്തി​യ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ യെ​വ്‌​ജെ​നി സ്റ്റാ​നി​സ്ലോ​വോ​വി​നെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​നി​ത ഓ​ർ​ബ​ൻ നേ​രി​ട്ടു​ക​ണ്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം യു​ക്രെ​യ്‌​നി​ലെ ട്രാ​ൻ​സ്‌​കാ​ർ​പാ​ത്തി​യ മേ​ഖ​ല​യി​ലാ​ണ് റ​ഷ്യ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹം​ഗേ​റി​യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ട്രാ​ൻ​സ്‌​കാ​ർ​പാ​ത്തി​യ മേ​ഖ​ല​യി​ലു​ണ്ടാ​യ റ​ഷ്യ​ൻ ആ​ക്ര​മ​ണം ഒ​രു​കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​നി​ത ഓ​ർ​ബ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ബു​ധ​നാ​ഴ്ച യു​ക്രൈ​യ്‌​നി​ലെ 20-ഓ​ളം മേ​ഖ​ല​ക​ളി​ലാ​യി റ​ഷ്യ ഏ​ക​ദേ​ശം 800ഓ​ളം ഡ്രോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് യു​ക്രൈ​യ്ൻ പ്ര​സി​ഡ​ന്റ് വ്‌​ളാ​ഡി​മ​ർ സെ​ല​ൻ​സ്‌​കി പ​റ​ഞ്ഞു. കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്നും യു​ക്രൈ​യ്ൻ അ​റി​യി​ച്ചു.

Related posts

Leave a Comment