റെ​ഡ് ഫോ​ർ​ട്ട് സ്ഫോ​ട​നം: ‘ഹെ​വ​ൻ​ലി ഹി​ന്ദ്’ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗം; പി​ന്നി​ൽ അ​ൽ-​ഖ്വ​യ്ദ സം​ഘം

ന്യൂ​ഡ​ൽ​ഹി: 2025 ന​വം​ബ​ർ 10-ന് ​ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ കാ​ർ ബോം​ബ് സ്ഫോ​ട​നം അ​ൽ-​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള “അ​ൻ​സാ​ർ ഗ​സ്‌​വ​ത്തു​ൽ ഹി​ന്ദ്’ എ​ന്ന സം​ഘ​ട​ന​യു​ടെ “ഓ​പ്പ​റേ​ഷ​ൻ ഹെ​വ​ൻ​ലി ഹി​ന്ദ്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). കേ​സി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ പ​ത്തു പ്ര​തി​ക​ൾ​ക്കെ​തി​രേ ഡ​ൽ​ഹി പ്ര​ത്യേ​ക കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ഡോ​ക്ട​ർ​മാ​രാ​യ മു​സ​മ്മി​ൽ ഷ​ക്കീ​ൽ, അ​ദീ​ൽ അ​ഹ​മ്മ​ദ് റാ​ത്ത​ർ, ഷ​ഹീ​ൻ സ​യീ​ദ്, ബി​ലാ​ൽ ന​സീ​ർ മ​ല്ല എ​ന്നി​വ​രും മ​റ്റ് ആ​റു കൂ​ട്ടാ​ളി​ക​ളു​മാ​ണു പ്ര​തി​ക​ൾ. കാ​ർ ഓ​ടി​ച്ചി​രു​ന്ന ഡോ. ​ഉ​മ​ർ ഉ​ൻ ന​ബി സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. രാ​ജ്യ​ത്തു പ​ട​രു​ന്ന “വൈ​റ്റ് കോ​ള​ർ ഭീ​ക​ര​വാ​ദ’​ശൃ​ഖം​ല​യി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് ശ​രീ​അ​ത്ത് നി​യ​മം ന​ട​പ്പി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 2022-ൽ “​ഓ​പ്പ​റേ​ഷ​ൻ ഹെ​വ​ൻ​ലി ഹി​ന്ദ്’ ആ​രം​ഭി​ച്ച​ത്. തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​യ മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. തു​ർ​ക്കി​യി​ൽ ത​ങ്ങ​ളു​ടെ ഹാ​ൻ​ഡ്‌​ല​റു​മാ​യി ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ശ്രീ​ന​ഗ​റി​ൽ ന​ട​ന്ന ര​ഹ​സ്യ​യോ​ഗ​ത്തി​ലാ​ണു നി​ഷ്ക്രി​യ​മാ​യി​രു​ന്ന “അ​ൻ​സാ​ർ ഗ​സ്‌​വ​ത്തു​ൽ ഹി​ന്ദ്’ ഭീ​ക​ര​സം​ഘ​ട​ന​യെ പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. അ​തീ​വ പ്ര​ഹ​ര​ശേ​ഷി​യു​ള്ള രാ​സ​വ​സ്തു​വാ​ണ് ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. സാ​ധാ​ര​ണ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ നി​ർ​മി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​തി​ക​ൾ ന​ട​ത്തി​യി​രു​ന്നു. കൂ​ടാ​തെ റോ​ക്ക​റ്റ്, ഡ്രോ​ൺ അ​ധി​ഷ്ഠി​ത സ്ഫോ​ട​ന​ങ്ങ​ൾ​ക്കും ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഫ​രീ​ദാ​ബാ​ദി​ൽ​നി​ന്ന് 3,000 കി​ലോ​ഗ്രാം സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ടു​ത്തി​രു​ന്നു. യു​എ​പി​എ, സ്ഫോ​ട​ക​വ​സ്തു നി​യ​മം, ആ​യു​ധ നി​യ​മം തു​ട​ങ്ങി​യ ക​ടു​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ പ​തി​നൊ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment