ജീവനക്കാർക്ക് ഫ്രം ​ഹോം : ഇ​ന്ധ​നം ലാ​ഭി​ക്കാ​നും വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഡ​ൽ​ഹി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​നം ലാ​ഭി​ക്കാ​നും വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കാ​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഡ​ൽ​ഹി സ​ർ​ക്കാ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം വ​ർ​ക്ക് ഫ്രം ​ഹോം ഏ​ർ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി രേ​ഖാ ഗു​പ്ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഔ​ദ്യോ​ഗി​ക മീ​റ്റിം​ഗു​ക​ളു​ടെ അ​ന്പ​തു ശ​ത​മാ​ന​വും ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​നാ​ണു മ​റ്റൊ​രു തീ​രു​മാ​നം. ഒ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​ന്ധ​ന ഉ​പ​ഭോ​ഗ​വും കു​റ​യ്ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി സ​ർ​ക്കാ​രും എം​സി​ഡി​യും ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നു​മാ​ണു പു​തി​യ നി​ർ​ദേ​ശം.

ജീ​വ​ന​ക്കാ​രു​ടെ യാ​ത്രാ​ബ​ത്ത പ​ത്തു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​മാ​സ പെ​ട്രോ​ൾ പ​രി​ധി ഇ​രു​പ​തു ശ​ത​മാ​ന​മാ​യി കു​റ​ച്ചു. അ​ടു​ത്ത ആ​റു മാ​സ​ത്തേ​ക്ക് പു​തി​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി 29 കോ​ള​നി​ക​ളി​ൽ നി​ന്ന് 58 പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. മ​ന്ത്രി​മാ​രോ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ അ​ടു​ത്ത ഒ​രു​വ​ർ​ഷ​ത്തേ​ക്ക് വി​ദേ​ശ​യാ​ത്ര ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഒ​പ്പം പൊ​തു​ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് മെ​ട്രോ ദി​നം, ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ “നോ ​കാ​ർ’ ദി​നം എ​ന്നി​വ ആ​ച​രി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment