എ​ത്ര​നാ​ൾ കാ​ത്തി​രി​ക്ക​ണം… തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്നു; ദു​രി​ത​ത്തി​ൽ ജ​നം

തൃ​ക്കു​ന്ന​പ്പു​ഴ: ദേ​ശീ​യ ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യ തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ലം പൊ​ളി​ച്ചി​ട്ട് ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ന​കം പു​തി​യ പാ​ല​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ​യാ​ണ് പ​ഴ​യ പാ​ലം പൊ​ളി​ച്ച​തെ​ങ്കി​ലും നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്.2024 മേ​യി​ൽ പ​ഴ​യ പാ​ലം പൊ​ളി​ച്ച് ആരംഭിച്ച നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് പ​ല​ത​വ​ണ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ പ​ണി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ല​ത്തെ വാ​ഗ്ദാ​നം. എ​ന്നാ​ൽ ഇ​പ്പോ​ഴും പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ അ​നു​ബ​ന്ധ​പാ​ത​യു​ടെ പ​ണി ബാ​ക്കി​യാ​ണ്.പാ​ലം പൊ​ളി​ച്ച​തോ​ടെ തീ​ര​ദേ​ശ​ത്തേ​ക്കു​ള്ള വ​ലി​യ വാഹ​ന​ങ്ങ​ളു​ടെ പ്ര​വേ​​നം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ജ​ങ്കാ​ർ സ​ർ​വീ​സു​ണ്ടെ​ങ്കി​ലും ബ​സും ലോ​റി​യു​മെ​ല്ലാം പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ​ക്ക​ര​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ത്തു​നി​ന്ന്‌ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രാ​ത​ട​സം​മൂ​ലം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സ്ഥി​തി​യി​ലാ​ണ്.കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കാ​യം​കു​ളം കാ​യ​ലി​ൽ​നി​ന്ന്‌ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാ​നാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ ചീ​പ്പ് പാ​ലം നി​ർ​മി​ച്ച​ത്. 1973 മാ​ർ​ച്ചി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ജ​ല​നി​ര​പ്പി​ൽ​നി​ന്ന്‌ 4.6 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു പാ​ലം. പു​തി​യ​പാ​ലം മൂ​ന്നു​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി ഏ​ഴ​ര മീ​റ്റ​ർ വീ​തി​യി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ദേ​ശീ​യ ജ​ല​പാ​ത​യി​ലെ ഗ​താ​ഗ​ത​ത്തി​ന് പ്ര​ധാ​ന ത​ട​സം ഈ ​ഇ​ടു​ങ്ങി​യ പാ​ല​മാ​യി​രു​ന്നു. വ​ലി​യ ജ​ല​യാ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള ഉ​യ​ര​വും വീ​തി​യും ചീ​പ്പി​നു​ണ്ടാ​യി​രു​ന്നി​ല്ല. ചീ​പ്പി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ 20 അ​ടി ക​നാ​ൽ പൂ​ർ​ണ​മാ​യും നി​ക​ത്തി​യാ​ണ് പാ​ലം​പ​ണി ന​ട​ന്നു​വ​രു​ന്ന​ത്. പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ക​നാ​ലി​ലെ മ​ണ്ണ് മാ​റ്റി​ത്തു​ട​ങ്ങി​യി​ട്ടുണ്ട്.

Related posts

Leave a Comment