സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ജോലി രാജിവച്ച തീരുമാനം 11 നി​മി​ഷ​ങ്ങ​ൾക്കം കുറ്റബോധ നിഴൽ; സംരംഭകൻ പുതിയ ബിസിനസ് തുടങ്ങാൻ വേണ്ടി രാജിവച്ചത് വിനയായി

സം​രം​ഭ​ക​നും ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റു​മാ​യ ഒ​രു യു​വാ​വ് ത​ന്‍റെ ജോ​ലി രാ​ജി​വ​ച്ച് പു​തി​യ ബി​സി​ന​സ് തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്നു. വീ​ഡി​യോ​യി​ൽ മെ​ഹു​ൽ എ​ന്ന യു​വാ​വ് ജോ​ലി രാ​ജി​വ​യ്ക്കു​മ്പോ​ൾ ത​നി​ക്കു​ണ്ടാ​യ സ​ന്തോ​ഷ​വും ആ​ദ്യ​നാ​ളു​ക​ളി​ലു​ണ്ടാ​യ സ്വാ​ത​ന്ത്ര്യ​വു​മെ​ല്ലാം കു​റ​ച്ചു​നാ​ളു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

ത​ന്നെ ഇ​നി ക​ഷ്ട​പ്പെ​ടു​ത്താ​ൻ ബോ​സ് ഇ​ല്ല, എ​ന്നാ​ൽ അ​തി​നെ​ക്കാ​ൾ വ​ലി​യ പ​ണി​ക​ളും ജോ​ലി​ഭാ​ര​വു​മാ​ണ് ഇ​പ്പോ​ൾ എ​ന്ന് മെ​ഹു​ൽ ത​മാ​ശ രീ​തി​യി​ൽ പ​റ​യു​ന്നു. ജോ​ലി രാ​ജി​വ​ച്ച് ബി​സി​ന​സ് സം​രം​ഭ​ത്തെ​കു​റി​ച്ച് പ്ലാ​ൻ ചെ​യ്യു​ന്ന ആ​ദ്യ​നാ​ളു​ക​ൾ കൃ​ത്യ​മാ​യി ഡോ​ക്യു​മെ​ന്‍റ് ചെ​യ്ത് വ​യ്ക്കു​ന്നു​ണ്ടെ​ന്നും മെ​ഹു​ൽ പ​റ​ഞ്ഞു. ര​ണ്ടു​മൂ​ന്നു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് മ​ടു​ത്തു​തു​ട​ങ്ങി​യെ​ന്നും ത​ന്നെ​കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ക​ഴി​യു​മോ എ​ന്നു​മു​ള്ള സം​ശ​യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി​യെ​ന്നും പ​റ​യു​ന്നു.

ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ച്ച​ക​ളും താ​ഴ്ച്ച​ക​ളും വ​ന്ന​പ്പോ​ഴെ​ല്ലാം ഒ​രി​ക്ക​ൽ​പോ​ലും താ​ൻ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ കു​റ്റം​ബോ​ധം വ​ന്നി​ട്ടി​ല്ലെ​ന്നും മെ​ഹു​ൽ പ​റ​യു​ന്നു. താ​ൻ ജോ​ലി ഉ​പേ​ക്ഷി​ച്ച​ത് അ​തി​ലും ന​ല്ല​ത് ഒ​ന്നു തു​ട​ങ്ങാ​ൻ വേ​ണ്ടി​യാ​ണ്. ഈ ​സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​നു​വേ​ണ്ടി താ​ൻ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടു​വെ​ന്നും മെ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

സം​രം​ഭ​ക​ൻ ആ​കാ​നു​ള്ള നാ​ൾ വ​ഴി​ക​ളെ​ല്ലാം ത​ന്‍റെ ജീ​വി​ത​ത്തി​ൽ നി​ന്നും താ​ൻ പ​ഠി​ച്ച പാ​ഠ​ങ്ങ​ളു​മെ​ല്ലാം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട​ന്നും എ​ല്ലാ​ർ​ക്കും അ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നു​മാ​ണ് മെ​ഹു​ൽ പ​റ​യു​ന്ന​ത്. ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ പ​ല​ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്

Related posts

Leave a Comment