ട്രം​പ് ചൈ​ന​യി​ൽ​നി​ന്നു മ​ട​ങ്ങി​യെ​ത്തി: ഇ​റാ​നെ​തി​രേ ശ​ക്ത​മാ​യ സൈ​നി​ക നീ​ക്ക​ത്തി​ന് യു​എ​സ്?

വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​റാ​നെ​തി​രേ നി​ർ​ണാ​യ​ക സൈ​നി​ക ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ​മ​വാ​യ​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​റാ​നെ​തി​രേ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്താ​ൻ വൈ​റ്റ് ഹൗ​സ് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​താ​യി ദി ​ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബീ​ജി​ങ്ങി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന​തി​നി​ടെ എ​യ​ർ​ഫോ​ഴ്സ് വ​ണ്ണി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട ട്രം​പ്, ഇ​റാ​ന്‍റെ പു​തി​യ സ​മാ​ധാ​ന നി​ർ​ദേ​ശം ത​ള്ളു​ന്ന സൂ​ച​ന‍​യാ​ണു ന​ൽ​കി​യ​ത്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ട്രം​പ് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു പു​തി​യ നീ​ക്ക​ങ്ങ​ൾ.

ഇ​റാ​ന്‍റെ പ്ര​ധാ​ന ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​യാ​യ ചൈ​ന, ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​ക്കാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നെ​യാ​ണു പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ഷി ​ജി​ൻ​പിം​ഗു​മാ​യി ഇ​റാ​ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്ത​താ​യി ട്രം​പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​റാ​നു​മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​ൻ ബീ​ജി​ങ്ങി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മാ​സം പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷം “ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി’ എ​ന്ന സൈ​നി​ക നീ​ക്കം പു​തി​യ പേ​രി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി​യി​ടു​ന്ന​താ​യാ​ണു വി​വ​രം.

‌ഇ​റാ​നെ​തി​രേ അ​ടു​ത്ത ആ​ഴ്ച ത​ന്നെ ആ​ക്ര​മ​ണം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് മി​ഡി​ൽ ഈ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചു റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ലി​നു​ശേ​ഷം യു​എ​സ്-​ഇ​സ്ര​യേ​ൽ സേ​ന​ക​ൾ ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ സം​യു​ക്ത സൈ​നി​ക നീ​ക്ക​മാ​ണി​ത്.

ഇ​റാ​ൻ ആ​ണ​വാ​യു​ധം കൈ​വ​ശം വ​യ്ക്ക​രു​തെ​ന്നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്നും അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഇ​റാ​ന് പ്ര​തി​ദി​നം 500 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

Related posts

Leave a Comment