കാ​ത്തു​നി​ൽ​പ് മ​ര​ണ​നി​ഴ​ലി​ൽ; പേ​രി​ശേ​രി മ​ഠ​ത്തും​പ​ടി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി

ചെ​ങ്ങ​ന്നൂ​ർ: പേ​രി​ശേ​രി മ​ഠ​ത്തും​പ​ടി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം പാ​ത​യോ​ര​ത്ത് അപകടകര മായി നി​ന്നി​രു​ന്ന കൂ​റ്റ​ൻ ​മ​ര​ങ്ങ​ൾ ഒ​ടു​വി​ൽ മു​റി​ച്ചു​മാ​റ്റി. കാ​ല​വ​ർ​ഷ​വും സ്കൂ​ൾ തു​റ​ക്ക​ലും മു​ന്നി​ൽ​ക്ക​ണ്ട് യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

ചെ​ങ്ങ​ന്നൂ​ർ മ​ഠ​ത്തും​പ​ടി ജം​ഗ്ഷ​നി​ൽനി​ന്നും ആ​ല-നെ​ടു​വ​രം​കോ​ട്-ചെ​റി​യ​നാ​ട് വ​ഴി മാ​വേ​ലി​ക്ക​ര​യ്ക്കു പോ​കു​ന്ന പ്ര​ധാ​ന റോ​ഡി​ന്‍റെ റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഉ​ണ​ങ്ങി​യും ചാ​ഞ്ഞും നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ വ​ലി​യൊ​രു ദു​ര​ന്ത​ക്കെ​ണി​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

മു​ൻ​പ് പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡന്‍റുംചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​നു​മാ​യ എം.​ജി. ശ്രീ​കു​മാ​ർ റെ​യി​ൽ​വേ​യ്ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​നു​മ​തി​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി വൈ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ​തും ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്തഭീ​ഷ​ണി​യും മാ​ധ്യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു, അ​ടി​യ​ന്ത​ര ന​ട​പ​ടി
വാ​ർ​ത്ത അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ടി​യ​ന്ത​ര​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ജൂ​ണി​ൽ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ ആ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചെ​റി​യ​നാ​ട് എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ, നെ​ടു​വ​രം​കോ​ട് എ​സ്എ​ൻ​ഡി​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന വ​ഴി​യാ​ണി​ത്.

ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന സ​മ​യ​ത്ത് മി​നി​റ്റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ മ​ര​ണ​നി​ഴ​ലി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടിവ​രു​ന്ന അ​വ​സ്ഥ​യ്ക്കാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തി​ന് മു​ൻ​പുത​ന്നെ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ മാ​ധ്യ​മവാ​ർ​ത്ത​ക​ൾ വ​ഴി​തു​റ​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ആ​ശ്വാ​സ​ത്തി​ലാ​ണ്.

Related posts

Leave a Comment