റി​യ​ൽ കേ​ര​ള സ്റ്റോ​റി​യു​മാ​യി ത​മി​ഴ് മൊ​ഴി

റി​യ​ൽ കേ​ര​ള സ്റ്റോ​റി​യു​മാ​യി എ​ത്തു​ക​യാ​ണ് ത​മി​ഴ് മൊ​ഴി എ​ന്ന ചി​ത്രം. ഐ​ബി ഫി​ലിം​സി​നു വേ​ണ്ടി ബെ​യ്സി ബാ​സ്, ഡോ. ​ന​സീ​റ​ലി കു​ഴി​ക്കാ​ട​ൻ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം, ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം- എ​ൻ.​എ​ൻ.​ബൈ​ജു നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്രൊ​മോ സോം​ഗ് റി​ലീ​സ് മേ​യ് 21-ന് ​കോ​ഴി​ക്കോ​ട് കൈ​ര​ളി തി​യ​റ്റ​റി​ൽ ന​ട​ക്കും.

അം ​ആ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടു​ക​യും, ലോ​ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ക്കു​ക​യും ചെ​യ്ത സേ​ബാ ടോ​മി ആ​ണ് ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. ഗാ​ന​ര​ച​ന ഡി.​ബി അ​ജി​ത്തും, സം​ഗീ​തം സാം ​സൈ​മ​ൺ ജോ​ർ​ജും നി​ർ​വ​ഹി​ക്കു​ന്നു.

ജ​നി​ച്ച മ​ണ്ണി​ൽ പൗ​ര​ത്വം ഇ​ല്ലാ​തെ അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യേ​ണ്ടി വ​രു​ന്ന​വ​രു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ത​മി​ഴ് മൊ​ഴി എ​ന്ന ചി​ത്രം. മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്ര​ത്തി​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നേ​ടി​യ, എ​ൻ.​എ​ൻ. ബൈ​ജു​വി​ന്‍റെ ലൈ​ഫ് ഓ​ഫ് മാ​ൻ​ഗ്രോ​വ് എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക ഐ​ഷ്ബി​ൻ ആ​ണ് ത​മി​ഴ്മൊ​ഴി എ​ന്ന ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

കാ​മ​റ – നി​ഥി​ൻ ത​ളി​ക്കു​ളം, എ​ഡി​റ്റ​ർ- ഡേ​വീ​സ് മാ​നു​വ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​നു വ​ണ്ടൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ര​തീ​ഷ് ഷൊ​ർ​ണൂ​ർ, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ. ത​മി​ഴ് നാ​ട്ടി​ലെ തെ​റി​ക്കാ​ട് ചു​വ​ന്ന മ​രു​ഭൂ​മി​യി​ൽ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ ചി​ത്രം, രാ​ജ​സ്ഥാ​ൻ, കൊ​ല്ല​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

Related posts

Leave a Comment