അ​ടു​ക്ക​ള ബ​ജ​റ്റ് ക​ത്തു​ന്നു; കു​തി​ച്ച് പ​ച്ച​ക്ക​റി​വി​ല

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം പ​ച്ച​ക്ക​റി​വി​പ​ണി​യി​ൽ വീ​ണ്ടും പൊ​ള്ളു​ന്ന വി​ല​ക്ക​യ​റ്റം. ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും മ​ഴ​കു​റ​ഞ്ഞ​തും ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് ഉ​ത്പാ​ദ​നം ഇ​ടി​ഞ്ഞ​തു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. വി​പ​ണി​യി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മി​ക്ക ഇ​ന​ങ്ങ​ൾ​ക്കും കി​ലോ​യ്ക്ക് പ​ത്തു മു​ത​ൽ നൂ​റു രൂ​പ​യ്ക്കു​മു​ക​ളി​ൽ​വ​രെ വി​ല വ​ർ​ധി​ച്ചു.

ബീ​ൻ​സും ഇ​ഞ്ചി​യും കു​തി​പ്പി​ൽ

ക​ഴി​ഞ്ഞ മാ​സം ചി​ല്ല​റ​വി​പ​ണി​യി​ൽ 75 രൂ​പ​യു​ണ്ടാ​യി​രു​ന്ന ബീ​ൻ​സി​ന് ഇ​ന്ന​ല​ത്തെ നി​ര​ക്ക് 135 രൂ​പ​യാ​ണ്. ഒ​റ്റ​മാ​സം​കൊ​ണ്ട് ഉ​ണ്ടാ​യ ഈ ​വ​ർ​ധ​ന​വ് സാ​ധാ​ര​ണ​ക്കാ​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചു. ഇ​ഞ്ചി​യു​ടെ വി​ല 75 – 77ൽ ​നി​ന്ന് 135-140ലേ​ക്ക് കു​തി​ച്ചു. വെ​ളു​ത്തു​ള്ളി​വി​ല പ​ത്തു​രൂ​പ​യോ​ളം ഉ​യ​ർ​ന്ന് 170 -180 രൂ​പ​യി​ലെ​ത്തി​നി​ൽ​ക്കു​ന്നു.

അ​മ​ര 55-60 രൂ​പ​യി​ൽ​നി​ന്ന് 85 രൂ​പ​യി​ലേ​ക്കു​യ​ർ​ന്നു. ചു​വ​ന്ന​പ​യ​ർ 55-60 (പ​ഴ​യ​വി​ല 40-45), നാ​ട​ൻ ത​ക്കാ​ളി 44-50 (35-40), കാ​ബേ​ജ് 30-35 (20-25), മു​രി​ങ്ങ 40-45 (25-30), കാ​ര​റ്റ് 40-45 (30-35), പ​ട​വ​ലം 55-60 (40-45), കോ​വ​യ്ക്ക 45-50 (35-40), സ്പ്രിം​ഗ് ഒ​ണി​യ​ൻ 150 (140), ഉ​ള്ളി 60-63 (54-56), മ​ത്ത​ൻ 25-30 (20-25) എ​ന്നി​ങ്ങ​നെ​യും കൂ​ടി.

കാ​ന്താ​രി​ക്ക് എ​രി​വു​കൂ​ടും

മു​ള​ക് വി​പ​ണി​യി​ൽ കാ​ന്താ​രി​യാ​ണ് ഇ​പ്പോ​ൾ താ​രം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ മാ​ത്രം 200 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് കാ​ന്താ​രി​ക്ക് ഉ​ണ്ടാ​യ​ത്. 600 രൂ​പ​യി​ൽ​നി​ന്ന് 800 രൂ​പ​യി​ലേ​ക്കാ​ണ് കു​തി​പ്പ്. സാ​മ്പാ​ർ മു​ള​ക് 30 35ൽ ​നി​ന്നു 42-50 ലേ​ക്കും, ഗു​ണ്ട് മു​ള​ക് 35-40ൽ​നി​ന്നു 60 -65 ലേ​ക്കും ഉ​യ​ർ​ന്നു.

ആ​ശ്വാ​സ​മാ​യി വി​ല​ക്കു​റ​വും

നേ​രി​യ ആ​ശ്വാ​സ​മാ​യി ചി​ല ഇ​ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ഞ്ഞി​ട്ടു​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള ചെ​റു​നാ​ര​ങ്ങ​യു​ടെ വി​ല 195ൽ ​നി​ന്ന് 85 രൂ​പ​യാ​യി കു​റ​ഞ്ഞു. കോ​ളി​ഫ്ല​വ​ർ 35-40 (പ​ഴ​യ വി​ല 40-45), ബീ​റ്റ്റൂ​ട്ട് 40-45 ( 50-55), ഇ​ള​വ​ൻ 16-20 (20-25), കു​ക്കു​മ്പ​ർ 22-27 (35-40), നെ​ല്ലി​ക്ക 60-65 (90-95), വേ​പ്പി​ലെ 40 (50), മ​ല്ലി​യി​ല 80 (90), പു​തി​ന 80 (90), പൂ​വ​ൻ​പ​ഴം 38 (50) തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് വി​ല കു​റ​ഞ്ഞ​ത്.

ആ​ശ​ങ്ക‍​യു​ടെ ദി​വ​സ​ങ്ങ​ൾ

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി വ​ര​വു കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന നി​ല​വി​ൽ വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ച​ര​ക്കു​നീ​ക്കം കു​റ​ഞ്ഞ​ത് വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്നു. മ​ഴ​പെ​യ്ത് ഉ​ത്പാ​ദ​നം കൂ​ടു​ന്ന​തോ​ടെ വി​പ​ണി ശാ​ന്ത​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts

Leave a Comment