‘മ​ന്ത്രി​യാ​കാ​ത്ത​തി​ല്‍ സ​ങ്ക​ട​മി​ല്ല, മ​ന്ത്രി​സ്ഥാ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല എ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​ക​ളാ​ണ്’: ചാ​ണ്ടി ഉ​മ്മ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​യാ​കാ​ത്ത​തി​ല്‍ സ​ങ്ക​ട​മി​ല്ലെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍. മ​ന്ത്രി​യാ​കു​മെ​ന്ന വാ​ര്‍​ത്ത കൊ​ടു​ത്ത​ത് മാ​ധ്യ​മ​ങ്ങ​ളാ​ണ് എ​ല്ലാം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണെ​ന്ന് ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. മ​ന്ത്രി​സ്ഥാ​നം താ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​ത്ത​ര​ത്തി​ല്‍ ഒ​രു തോ​ന്ന​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​ത്.

മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ആ​രെ എ​ടു​ക്ക​ണം എ​ടു​ക്ക​ണ്ട എ​ന്ന​ത് പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ടാ​ണ്. അ​ത് പൂ​ര്‍​ണ​മ​ന​സോ​ടെ സ്വീ​ക​രി​ക്കു​ന്നു. താ​ന്‍ പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ള്‍ മു​ത​ല്‍ ഈ ​പ്ര​വ​ണ​ത മാ​ധ്യ​മ​ങ്ങ​ള്‍ കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment