‘വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ ആ​ല​പി​ക്കു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു, അ​വി​ടെ നി​ന്ന​പ്പോ​ഴാ​ണ് കേ​ട്ട​ത്, അ​തി​നി​ട​യി​ൽ ചെ​ന്ന് ത​ട​സ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ’: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും അ​വ​ത​രി​പ്പി​ച്ച​ത് തെ​റ്റാ​യ ന​ട​പ​ടി​യെ​ന്ന സി​പി​എം വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​ത് രാ​ജ്ഭ​വ​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വ​ന്ദേ​മാ​ത​രം മു​ഴു​വ​ൻ ആ​ല​പി​ക്കു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു, അ​വി​ടെ നി​ന്ന​പ്പോ​ഴാ​ണ് കേ​ട്ട​ത്. അ​തി​നി​ട​യി​ൽ ചെ​ന്ന് ത​ട​സ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

വ​ന്ദേ​മാ​ത​ര ഗാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​രു പ്ര​ത്യേ​ക മ​ത​ത്തി​ന്‍റെ മാ​ത്രം വി​ശ്വാ​സ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ത് ദേ​ശീ​യ ഗീ​ത​മാ​യി സ്വീ​ക​രി​ക്കു​ന്ന​ത് ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന് അ​നി​യോ​ജ്യ​മ​ല്ലെ​ന്നും സി​പി​എം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ബം​ഗാ​ളി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ടും സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ഇ​ത്ത​ര​മൊ​രു ഗാ​നം ആ​ല​പി​ച്ചി​രു​ന്നി​ല്ല എ​ന്ന് കാ​ണ​ണം. അ​വി​ടെ പോ​ലും അ​വ​ത​രി​പ്പി​ക്കാ​ത്ത ഗാ​ന​മാ​ണ് കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്നു​മാ​യി​രു​ന്നു വി​മ​ർ​ശ​നം.

Related posts

Leave a Comment