വി​ഷു​ക​ടാ​ക്ഷം പൊ​ന്ന​ന്… 12 കോ​ടി​യു​ടെ വി​ഷു ബം​പ​ർ അ​ടി​ച്ച​ത് ഭാ​ഗ്യ​ന​മ്പ​രി​നെ​ന്ന് പൊ​ന്ന​ൻ

കൊ​ല്ലം: 12 കോ​ടി രൂ​പ​യു​ടെ വി​ഷു ബ​മ്പ​ർ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തി. ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ആ​ന​യ​ടി സ്വ​ദേ​ശി പൊ​ന്ന​നാ​ണ് ബ​മ്പ​ർ ലോ​ട്ട​റി അ​ടി​ച്ച​ത്.

അ​വ​സാ​നം ര​ണ്ട് വ​രു​ന്ന ടി​ക്ക​റ്റാ​ണ് എ​ടു​ക്കാ​റെ​ന്നും ത​ന്‍റെ ഭാ​ഗ്യ​ന​മ്പ​റി​ന് ത​ന്നെ ബ​മ്പ​ർ അ​ടി​ച്ചെ​ന്നും ഭാ​ഗ്യ​ശാ​ലി പ​റ​ഞ്ഞു. VB 135452 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി​യി​ലു​ള്ള അ​മ്മ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് പൊ​ന്ന​ൻ ടി​ക്ക​റ്റെ​ടു​ത്ത​ത്. മ​ക​ൻ വി​നോ​ദി​ന് ലോ​ട്ട​റി വി​ൽ​പ്പ​ന​യാ​ണ് ജോ​ലി. മ​ക​ന് അ​സു​ഖ​മാ​യ​തി​നാ​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ലോ​ട്ട​റി എ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ബ​മ്പ​ർ അ​ടി​ച്ച ലോ​ട്ട​റി വാ​ങ്ങി​യ​ത്.

 

Related posts

Leave a Comment