തിരുവനന്തപുരം: നിയമസഭാ ഇലക്ഷനിൽ നേമം മണ്ഡലത്തിലെ തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ തമ്മിൽതല്ലും ചേരിതിഞ്ഞാക്രമണവും. ബിജെപിയിൽ നിന്ന് ചിലർ പണം പറ്റിയെന്നും ഇത് തോൽവിക്ക് കാരണമായെന്നും വിമർശനം ഉയർന്നു.
എം.വി.ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു ഇത്തരം ഒരു വിമർശനം ഉയർന്നത്. പാർട്ടി കമ്മീഷനെവച്ചാൽ തെളിവുകൾ നൽകാൻ തയാറാണെന്നും ഒരു വിഭാഗം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പാർട്ടിയെ തളർത്തുമെന്ന് ചിലർ വ്യക്തമാക്കി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 4978 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മണ്ഡലം പിടിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടിയെയാണ് രാജീവ് പരാജയപ്പെടുത്തിയത്. കെ.എസ്. ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി.
