ഐ​ഡി കാ​ർ​ഡ് ഉ​ണ്ടോ? ബം​ഗാ​ളി​ൽ ജൂ​ൺ ഒ​ന്നു മു​ത​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ജൂ​ൺ ഒ​ന്നു​മു​ത​ൽ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ഹ്ര​സ്വ, ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ലെ​ല്ലാം സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര ന​ട​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി പ​റ​ഞ്ഞു.

ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു സ‍​ർ​ക്കാ​ർ ബ​സു​ക​ളി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യൂ​ആ​ർ കോ​ഡ് അ​ട​ങ്ങി​യ സ്മാ‍​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ക്കും. ഗു​ണ​ഭോ​ക്താ​വി​ന്‍റെ ഫോ​ട്ടോ​യും പേ​രും സ്മാ​ർ​ട്ട് കാ​ർ​ഡി​ൽ ഉ​ണ്ടാ​കും.

ഇ​തി​നാ​യി സ്ത്രീ​ക​ൾ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ‍​ർ​ക്കോ സ​ബ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​ക്കോ അ​പേ​ക്ഷ സ​മ‍​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യ്ക്കൊ​പ്പം ഫോ​ട്ടോ​യും ഒ​രു അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ​മ‍​ർ​പ്പി​ക്ക​ണം. സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം വൈ​കി​യാ​ലും ജൂ​ൺ ഒ​ന്നി​ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.

സ്മാ‍​ർ​ട്ട് കാ​ർ​ഡ് കി​ട്ടു​ന്ന​തു​വ​രെ ഫോ​ട്ടോ​യോ​ടു കൂ​ടി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ യാ​ത്ര ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് അ​റി​യി​ച്ചു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment