പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച യു​വാ​വി​ന് പ​ഴ​യ ജോ​ലി​യി​ലേ​ക്ക് തി​രി​കെ​പോ​കാ​ൻ ആ​ഗ്ര​ഹം, ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച യു​വാ​വി​ന്‍റെ പോ​സ്റ്റ് വൈ​റ​ൽ

27 ല​ക്ഷം രൂ​പ പ്ര​തി​വ​ർ​ഷം ശ​മ്പ​ള​മു​ള്ള ജോ​ലി ഉ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ ശ​മ്പ​ള​മു​ള്ള ത​ന്‍റെ പ​ഴ​യ ജോ​ലി​യി​ലേ​ക്ക് തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച് യു​വാ​വ്. ത​നി​ക്ക് ഇ​വി​ടെ സ​മാ​ധാ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ത​നി​ക്ക് പ​ഴ​യ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹ​വും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഐ​ടി ജീ​വ​ന​ക്കാ​ര​ൻ പ​ങ്കു​വ​ച്ച​ത്. ഡെ​വ​ല​പ്പ​ർ​സ് ഇ​ന്ത്യ, എ​ന്ന റെ​ഡി​റ്റ് ക​മ്മ്യൂ​ണി​റ്റി​യി​ലാ​ണ് ഈ ​യു​വാ​വ് ത​ന്‍റെ ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്. യു​വാ​വി​ന്‍റെ പോ​സ്റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​പോ​സ്റ്റ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

യു​വാ​വ് മു​ൻ​പ് ഒ​രു പ്ര​മു​ഖ എം​എ​ൻ​സി​യി​ൽ ജെ​ൻ എ​ഐ എ​ഞ്ചി​നീ​യ​ർ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​സം 1.25 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ളം. ദി​വ​സ​വും 1 മു​ത​ൽ 2 മ​ണി​ക്കൂ​ർ വ​രെ മാ​ത്ര​മാ​യി​രു​ന്നു ജോ​ലി സ​മ​യം. ക​രി​യ​റി​ലെ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​ഠി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും മു​ൻ​നി​ർ​ത്തി​യാ​ണ് 600 മി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഒ​രു സ്റ്റാ​ർ​ട്ട​പ്പി​ലേ​ക്ക് ഇ​യാ​ൾ മാ​റി​യ​ത്. അ​വി​ടെ 27 ല​ക്ഷം രൂ​പ വാ​ർ​ഷി​ക ശ​മ്പ​ളം ല​ഭി​ക്കു​ക​യും ചെ​യ്തു.

സ്റ്റാ​ർ​ട്ട​പ്പി​ൽ ജോ​യി​ൻ ചെ​യ്ത് മൂ​ന്ന് ആ​ഴ്ച പി​ന്നി​ട്ട​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. മാ​നേ​ജ​രു​ടെ ക​ടു​ത്ത മൈ​ക്രോ-​മാ​നേ​ജ്‌​മെ​ന്‍റും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ​യു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​സ​ര​മി​ല്ലാ​യ്മ​യും ഇ​യാ​ളെ നി​രാ​ശ​നാ​ക്കി.

എ​നി​ക്ക് ഇ​വി​ടെ ജോ​ലി ചെ​യ്യാ​ൻ ഒ​ട്ടും താ​ത്പ​ര്യ​മി​ല്ല, ഞാ​ൻ ഈ ​സ്ഥ​ല​ത്തെ വെ​റു​ക്കു​ന്നു. എ​ന്‍റെ പ​ഴ​യ ക​മ്പ​നി​യി​ലെ തൊ​ഴി​ൽ സം​സ്കാ​ര​വും മി​ക​ച്ച ടീ​മി​നെ​യും ഞാ​ൻ ഒ​രു​പാ​ട് മി​സ്സ് ചെ​യ്യു​ന്നു. ക​രി​യ​റി​ലെ വ​ലി​യ ശ​മ്പ​ള​ത്തേ​ക്കാ​ൾ ന​ല്ലൊ​രു മാ​നേ​ജ​രും ന​ല്ലൊ​രു ടീ​മു​മാ​ണ് പ്ര​ധാ​ന​മെ​ന്ന് ഞാ​ൻ ഇ​പ്പോ​ൾ മ​ന​സ്സി​ലാ​ക്കു​ന്നു. ശ​മ്പ​ളം കു​റ​വാ​ണെ​ങ്കി​ലും പ​ഴ​യ ജോ​ലി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഞാ​ൻ ത​യ്യാ​റാ​ണ്, എ​ന്നാ​ണ് യു​വാ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ടെ​ക് ജീ​വ​ന​ക്കാ​രാ​ണ് സ​മാ​ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. മു​ൻ മാ​നേ​ജ​രു​മാ​യി സം​സാ​രി​ച്ച് പ​ഴ​യ ജോ​ലി​യി​ലേ​ക്ക് തി​രി​കെ ക​യ​റാ​ൻ സാ​ധി​ക്കു​മോ എ​ന്ന് നോ​ക്കാ​ൻ ചി​ല​ർ നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ, പു​തി​യ ജോ​ലി​യി​ൽ ക​യ​റി ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജി​വെ​ച്ചാ​ൽ അ​ത് ഭാ​വി​യി​ലെ ജോ​ലി സാ​ധ്യ​ത​ക​ളെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ചി​ല​ർ പ​ങ്കു​വെ​ച്ചു.

Related posts

Leave a Comment