വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ൽ അ​തൃ​പ്തി; ക​ർ​ണാ​ട​ക മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാ​ജി​വെ​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഡി.​കെ. ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പൊ​ട്ടി​ത്തെ​റി. വ​കു​പ്പ് വി​ഭ​ജ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​തി​ർ​ന്ന നേ​താ​വും മ​ന്ത്രി​യു​മാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി (72) മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ പാ​ർ​ട്ടി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നും എം​എ​ൽ​എ​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി. രാ​മ​ലിം​ഗ റെ​ഡ്ഡി​യു​ടെ രാ​ജി മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്കു ക​ടു​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

ത​നി​ക്ക് ആ​രോ​ടും വ്യ​ക്തി​പ​ര​മാ​യ ദേ​ഷ്യ​മി​ല്ലെ​ന്നും രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​താ​യും റെ​ഡ്ഡി അ​റി​യി​ച്ചു. ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​ന വ​കു​പ്പ് ത​നി​ക്കു ന​ൽ​കു​മെ​ന്നു നേ​ര​ത്തെ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി റെ​ഡ്ഡി അ​വ​കാ​ശ​പ്പെ​ട്ടു.”സി​ദ്ധ​രാ​മ​യ്യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് എ​നി​ക്കു മ​ന്ത്രി​സ്ഥാ​നം വേ​ണ്ടെ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്‍റെ വീ​ട്ടി​ൽ വ​ന്ന്, അ​ദ്ദേ​ഹം എ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​ന വ​കു​പ്പ് എ​നി​ക്ക് ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു​ത​ന്നി​രു​ന്നു…’ റെ​ഡ്ഡി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ച വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ൽ ജ​ല​വി​ഭ​വ വ​കു​പ്പാ​ണ് റെ​ഡ്ഡി​ക്കു ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ച ന​ഗ​ര​വി​ക​സ​ന വ​കു​പ്പ് കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​യ്ക്കാ​ണ് ല​ഭി​ച്ച​ത്. എ​ട്ടു​ത​വ​ണ എം​എ​ൽ​എ​യാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി മു​ൻ​പ് സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​രം, ഗ​താ​ഗ​തം, ദേ​വ​സ്വം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലെ ബി​ടി​എം ലേ​ഔ​ട്ട് മ​ണ്ഡ​ല​ത്തെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

സി​ദ്ധ​രാ​മ​യ്യ​യു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന നേ​താ​വാ​ണ് റെ​ഡ്ഡി. റെ​ഡ്ഡി​യു​ടെ രാ​ജി​യി​ലൂ​ടെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ൽ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് ഇ​പ്പോ​ഴു​മു​ള്ള ശ​ക്ത​മാ​യ സ്വാ​ധീ​ന​വും ക്യാ​ബി​ന​റ്റി​ലെ മു​ൻ​തൂ​ക്ക​വു​മാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. നേ​ര​ത്തെ സി​ദ്ധ​രാ​മ​യ്യ​യ്ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ക​ർ​ണാ​ട​ക​യി​ൽ എം​എ​ൽ​എ​യാ​യി തു​ട​രാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ദ്ദേ​ഹം അ​തു നി​ര​സി​ച്ചി​രു​ന്നു.

വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ൽ അ​തൃ​പ്തി​യു​ള്ള മ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും, പ്ര​ത്യേ​കി​ച്ച് സി​ദ്ധ​രാ​മ​യ്യ പ​ക്ഷ​ത്തു​ള്ള​വ​ർ​ക്ക്, ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ക്കാ​ൻ റെ​ഡ്ഡി​യു​ടെ രാ​ജി വ​ഴി​തു​റ​ന്നേ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ക​ർ​ണാ​ട​ക​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment