ഇ​സ്‌​ലാ​മി​ക​രാ​ജ്യം സ്ഥാ​പി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി

ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ (പി​എ​ഫ്ഐ) മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്താ​ൻ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് 2047ഓ​ടെ രാ​ജ്യ​ത്ത് ഒ​രു ഇ​സ്‌​ലാ​മി​ക രാ​ജ്യം സ്ഥാ​പി​ക്കാ​ൻ പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പ്ര​ശാ​ന്ത് ശ​ർ​മ​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

പി​എ​ഫ്ഐ​ക്കും അ​തി​ന്‍റെ 25 ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രേ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം (ഐ​പി​സി), നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം (യു​എ​പി​എ ) എ​ന്നി​വ പ്ര​കാ​ര​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

മു​സ്‌​ലിം മ​ത​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ന​യി​ക്കാ​നും രാ​ജ്യ​ത്തു തീ​വ്ര​വാ​ദം വ​ള​ർ​ത്താ​നും മു​സ്‌​ലിം രാ​ഷ്‌​ട്രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും പി​എ​ഫ്ഐ നേ​തൃ​ത്വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യാ​ണ് എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ആ​രോ​പ​ണം. കു​റ്റ​പ​ത്ര​ത്തി​ന്മേ​ലു​ള്ള വാ​ദ​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തോ​ളം കേ​ട്ട​ശേ​ഷ​മാ​ണു കോ​ട​തി ന​ട​പ​ടി.

ഇ​ന്ത്യ​യി​ലെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കു​ക, ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ സാ​യു​ധ​പോ​രാ​ട്ടം ന​ട​ത്തി 2047 ഓ​ടെ​യോ അ​തി​നു മു​ന്പോ രാ​ജ്യ​ത്ത് ശ​രി​അ​ത്ത് നി​യ​മ​പ്ര​കാ​ര​മു​ള്ള ഇ​സ്‌​ലാ​മി​ക​രാ​ജ്യം സ്ഥാ​പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യ​ക്തി​ക​ളെ​പ്പോ​ലെ​ത​ന്നെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കാ​ൻ നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​പ്പു​ള്ള ഒ​രു സ്ഥാ​പ​ന​മാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് എ​ന്ന​തി​നാ​ൽ സം​ഘ​ട​ന​യ്ക്കെ​തി​രേ​യും കു​റ്റം ചു​മ​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് ജൂ​ലൈ പ​ത്തി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment