മ​ക​നെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ജോ​ലി രാ​ജി വെ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ഒ​രാ​ൾ​ക്ക് തണലായി മാറി, മകന്‍റെ ചികിത്സയ്ക്കായി പണം നല്കി, ഉദ്യോഗസ്ഥന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി

ഗു​രു​ത​ര​മാ​യി രോ​ഗം ബാ​ധി​ച്ച ത​ന്‍റെ മ​ക​നെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ജോ​ലി രാ​ജി വെ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച ഒ​രാ​ൾ​ക്ക് ത​ന്‍റെ തൊ​ഴി​ലു​ട​മ​യി​ൽ നി​ന്ന് ല​ഭി​ച്ച തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ. എ​ക്സി​ൽ അ​ങ്കി​ത് പാ​ണ്ഡേ എ​ന്ന ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ, ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ അ​ക്കൗ​ണ്ട​ന്‍റ് ത​ന്നെ സ​മീ​പി​ച്ച് രാ​ജി​വെ​ക്കു​ന്ന കാ​ര്യം പ​റ​ഞ്ഞ​താ​യി പ​റ​യു​ന്നു. അ​ദ്ദേ​ഹം 10 വ​ർ​ഷ​മാ​യി ഞ​ങ്ങ​ളോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ്, അ​തു​കൊ​ണ്ട് ത​ന്നെ എ​നി​ക്ക് അ​ത്ഭു​ത​മാ​യി. മ​ക​ന് സു​ഖ​മി​ല്ലെ​ന്നും, മു​ഴു​വ​ൻ സ​മ​യ​വും അ​വ​ന്‍റെ അ​രി​കി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് ജോ​ലി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​തി​നാ​ൽ താ​ൻ രാ​ജി സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും അ​ക്കൗ​ണ്ട​ന്‍റ് പ​റ​ഞ്ഞു.

എ​ന്‍റെ മ​ക​ന്‍റെ അ​വ​സ്ഥ വ​ള​രെ ഗു​രു​ത​ര​മാ​ണ്. അ​വ​ൻ സു​ഖം പ്രാ​പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ചെ​റി​യ പ്ര​തീ​ക്ഷ​യേ ന​ൽ​കു​ന്നു​ള്ളൂ. എ​നി​ക്ക് എ​ന്‍റെ മു​ഴു​വ​ൻ സ​മ​യ​വും അ​വ​നോ​ടൊ​പ്പം ചെ​ല​വ​ഴി​ക്ക​ണം’ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​മോ എ​ന്ന് തൊ​ഴി​ലു​ട​മ ചോ​ദി​ച്ചെ​ങ്കി​ലും, ത​ന്‍റെ മ​ക​ന് “മ​റ്റെ​ന്തി​നേ​ക്കാ​ളും കൂ​ടു​ത​ൽ ഇ​പ്പോ​ൾ എ​ന്നെ​യാ​ണ് ആ​വ​ശ്യം” എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് അ​ക്കൗ​ണ്ട​ന്‍റ് അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​വാ​ദ​ത്തി​ന് തൊ​ഴി​ലു​ട​മ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ആ ​ജീ​വ​ന​ക്കാ​ര​ന് പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. നി​ങ്ങ​ൾ പോ​യി മ​ക​ന്‍റെ കൂ​ടെ​യി​രി​ക്കൂ. ഈ ​ജോ​ലി ഇ​വി​ടെ നി​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കും എ​ന്ന് പ​റ​ഞ്ഞ​താ​യി പാ​ണ്ഡേ കു​റി​ച്ചു. 10 വ​ർ​ഷം അ​ദേ​ഹം വി​ശ്വ​സ്ത​നാ​യി​രു​ന്നു, ഈ ​ക​ഠി​ന​മാ​യ പോ​രാ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ത​നി​ച്ചാ​ക്കാ​ൻ എ​നി​ക്ക് ക​ഴി​യി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഞാ​ൻ പ​ണ​ത്തെ​ക്കു​റി​ച്ച ഒ​ട്ടും വി​ഷ​മി​ക്കേ​ണ്ടെ​ന്നും ശ​മ്പ​ളം കൃ​ത്യ​മാ​യി അ​ക്കൗ​ണ്ടി​ൽ വ​ന്നു​കൊ​ണ്ടി​രി​ക്കും എ​ന്നും അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു.

മ​ക​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും അ​വ​ൻ സു​ഖം പ്രാ​പി​ക്കു​മ്പോ​ൾ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞു. ഒ​രു മാ​സ​ത്തി​ന് ശേ​ഷം ആ ​ജീ​വ​ന​ക്കാ​ര​ൻ ഒ​രു പെ​ട്ടി മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​യി മ​ട​ങ്ങി​യെ​ത്തി​യെ​ന്നും ത​ന്‍റെ മ​ക​ൻ സു​ഖം പ്രാ​പി​ച്ച വി​വ​രം അ​റി​യി​ച്ചെ​ന്നും ആ ​കു​റി​പ്പി​ൽ പ​റ​യു​ന്നു.

താ​ൻ ജോ​ലി ചെ​യ്യാ​തി​രു​ന്ന കാ​ല​യ​ള​വി​ൽ ന​ൽ​കി​യ ശ​മ്പ​ളം ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും കു​റ​യ്ക്ക​ണ​മെ​ന്നും അ​ക്കൗ​ണ്ട​ന്റ് തൊ​ഴി​ലു​ട​മ​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. എ​ന്നാ​ൽ തൊ​ഴി​ലു​ട​മ അ​ത് നി​ര​സി​ച്ചു. “അ​ത് ശ​മ്പ​ള​മാ​യി​രു​ന്നി​ല്ല. നി​ങ്ങ​ളു​ടെ മ​ക​ന്റെ സു​ഖ​പ്രാ​പ്തി​ക്കാ​യി ഞ​ങ്ങ​ളു​ടെ വ​ക​യാ​യു​ള്ള ഒ​രു ചെ​റി​യ സം​ഭാ​വ​ന​യാ​യി​രു​ന്നു. ചി​ല​പ്പോ​ഴൊ​ക്കെ, ഒ​രു ക​മ്പ​നി എ​ന്ന​ത് വെ​റു​മൊ​രു ജോ​ലി​സ്ഥ​ലം മാ​ത്ര​മ​ല്ല; ചി​ല​പ്പോ​ഴൊ​ക്കെ അ​തൊ​രു കു​ടും​ബം കൂ​ടി​യാ​ണ്.​തൊ​ഴി​ലു​ട​മ​യു​ടെ വാ​ക്കു​ക​ളാ​ണ് അ​തി​വേ​ഗ​മാ​ണ് വൈ​റ​ലാ​യ​ത്. ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലെ മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും ല​ഘൂ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഉ​പ​യോ​ക്താ​ൾ ക​മ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment