റ​ഷ്യ​ൻ സ്വാ​ധീ​ന​ത്തി​ന് തി​രി​ച്ച​ടി: അ​ർ​മേ​നി​യ​യി​ൽ നി​കോ​ൾ പാ​ഷി​ന്യാ​ൻ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ

യെ​റി​വാ​ൻ: റ​ഷ്യ​യു​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക-​രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ളെ മ​റി​ക​ട​ന്ന് അ​ർ​മേ​നി​യ​ൻ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി നി​കോ​ൾ പാ​ഷി​ന്യാ​ൻ ന​യി​ക്കു​ന്ന സി​വി​ൽ കോ​ൺ​ട്രാ​ക്ട് പാ​ർ​ട്ടി​ക്ക് വ​ൻ​വി​ജ​യം. മേ​ഖ​ല​യി​ൽ റ​ഷ്യ​യു​ടെ സ്വാ​ധീ​നം അ​ള​ക്കു​ന്ന നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​വി​ൽ കോ​ൺ​ട്രാ​ക്ട് പാ​ർ​ട്ടി 49.8 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി​യ റ​ഷ്യ​ൻ അ​നു​കൂ​ലി​യാ​യ സാം​വെ​ൽ ക​രാ​പെ​ത്യാ​ന്‍റെ സ്‌​ട്രോം​ഗ് അ​ർ​മേ​നി​യ സ​ഖ്യ​ത്തി​ന് 23.3ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് സ​മാ​ഹ​രി​ക്കാ​നാ​യ​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് കൊ​ച്ചാ​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ർ​മേ​നി​യ സ​ഖ്യം 9.93 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

പ​ര​മ്പ​രാ​ഗ​ത​മാ​യി റ​ഷ്യ​യോ​ടു​ണ്ടാ​യി​രു​ന്ന അ​ടു​പ്പ​ത്തി​ൽ നി​ന്നു​മാ​റി യു​എ​സ്, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടു​ത​ൽ ബ​ന്ധം സ്ഥാ​പി​ക്കാ​നാ​ണ് നി​കോ​ൾ പാ​ഷി​ന്യാ​ൻ ശ്ര​മി​ക്കു​ന്ന​ത്. പാ​ഷി​ന്യാ​ന്‍റെ ന​യ​ങ്ങ​ൾ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​യാ​ണ് സി​വി​ൽ കോ​ൺ​ട്രോ​ക്ട് പാ​ർ​ട്ടി ഈ ​വി​ജ​യ​ത്തി​നെ കാ​ണു​ന്ന​ത്. അ​ർ​മേ​നി​യ​ൻ ജ​ന​ത സ​മാ​ധാ​ന​ത്തി​നും ഐ​ക്യ​ത്തി​നു​മാ​ണ് വോ​ട്ടു​ചെ​യ്‌​തെ​ന്ന് നി​കോ​ൾ പാ​ഷി​ന്യാ​ൻ പ്ര​തി​ക​രി​ച്ചു. ഫ്രാ​ൻ​സും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ പാ​ഷി​ന്യാ​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി.

അ​ർ​മേ​നി​യ​യു​ടെ പു​തി​യ നീ​ക്ക​ത്തി​ൽ റ​ഷ്യ നേ​ര​ത്തേ​ത​ന്നെ ക​ടു​ത്ത അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. യു​ക്രൈ​യ്‌​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മ​ർ പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്നാ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്തെ​ത്തി.

30 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ദ​ക്ഷി​ണ കോ​ക്ക​സ​സ് രാ​ജ്യ​മാ​യ അ​ർ​മേ​നി​യ 2023ൽ ​അ​സ​ർ​ബൈ​ജാ​നോ​ട് ക​ന​ത്ത സൈ​നി​ക പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.

Related posts

Leave a Comment